"> കാരറ്റ് കപ്കേക്ക് | Malayali Kitchen
HomeFood Talk കാരറ്റ് കപ്കേക്ക്

കാരറ്റ് കപ്കേക്ക്

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ;-

1. പഞ്ചസാര – 225 ഗ്രാം

2. വാനില എസ്സൻസ് – കാൽ ടീസ്പൂൺ

3. സൺഫ്ലവർ ഓയിൽ – 160 ഗ്രാം

4. മൈദ – 150 ഗ്രാം

5. ജാതിക്കാപ്പൊടി – 500 മില്ലിഗ്രാം

6. കറുവപ്പട്ട പൊടിച്ചത് – 500 മില്ലിഗ്രാം

7. ബേക്കിംഗ് പൗഡർ – 500 മില്ലിഗ്രാം

8. ബേക്കിംഗ് സോഡ – 500 മില്ലിഗ്രാം

9. വാൽനട്ട് അരിഞ്ഞത് -70 ഗ്രാം

10. കാരറ്റ് ഗ്രേറ്റ് ചെയ്തത് – 100 ഗ്രാം

11. ചൂടുവെള്ളം – 1 ടേബിൾ സ്പൂൺ

12. മുട്ട -2

തയാറാക്കുന്ന വിധം;-

ഓവൻ 170° ഡിഗ്രി സെൽഷ്യസിൽ 10 മിനിറ്റ് പ്രീ ഹീറ്റ് ചെയ്യുക. മൈദ, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ, കറുവപ്പട്ട പൊടിച്ചത്, ജാതിക്കാപ്പൊടി എല്ലാം ഒരു പാത്രത്തിൽ നന്നായി യോജിപ്പിച്ചു വെയ്ക്കുക. മറ്റൊരു പാത്രത്തിൽ 2 മുട്ടയും, പഞ്ചസാരയും മീഡിയം സ്പീഡിൽ 5 മിനിറ്റ് ബീറ്റ് ചെയ്യുക. ഇതിലേക്ക് സൺഫ്ലവർ ഓയിലും, വാനില എസ്സൻസും ചേർത്ത് യോജിപ്പിച്ചെടുക്കുക. ഇതിൽ ആദ്യം തയ്യാറാക്കിയ മൈദാ മിക്സ് ചേർത്ത് യോജിപ്പിച്ചു എടുക്കുക. അതിലേക്ക് വാൽനട്ട്, ഗ്രേറ്റ് ചെയ്തു വെച്ചിരിക്കുന്ന കാരറ്റ്, ചൂടുവെള്ളം എന്നിവ ചേർത്ത് യോജിപ്പിച്ചെടുത്ത ശേഷം ഇത് കപ്പ് കേക്ക് മോൾഡിൽ ഒഴിച്ച് ഓവനിൽ 170 ഡിഗ്രിയിൽ, 20 മിനിറ്റ്‌ ബേക്ക് ചെയ്യുക. കാരറ്റ് കപ്പ് കേക്ക് തയ്യാർ.

Leave a Reply

Your email address will not be published. Required fields are marked *