"> മിക്‌സഡ് വെജിറ്റബിള്‍ സൂപ്പ് | Malayali Kitchen
HomeFood Talk മിക്‌സഡ് വെജിറ്റബിള്‍ സൂപ്പ്

മിക്‌സഡ് വെജിറ്റബിള്‍ സൂപ്പ്

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകള്‍;-

തക്കാളി, കാരറ്റ്, പയര്‍ വര്‍ഗങ്ങള്‍, ഫ്രഞ്ച് ബീന്‍സ്, കോവയ്ക്ക എന്നിവ കഷണങ്ങളാക്കിയത്- മൂന്ന് കപ്പ്

ഉപ്പ്- പാകത്തിന്

ജീരകപ്പൊടി- അര ടീസ്പൂണ്‍

കുരുമുളക്‌പൊടി- അര ടീസ്പൂണ്‍

എണ്ണ- ഒരു ടീസ്പൂണ്‍

കറിവേപ്പില- കുറച്ച്

തയ്യാറാക്കുന്ന വിധം;-

കഷണങ്ങളാക്കിയ പച്ചക്കറികള്‍ ഒരു കപ്പ് വെള്ളത്തില്‍ പ്രഷര്‍ കുക്കറില്‍ നന്നായി വേവിച്ചെടുക്കുക. ഒരു ബ്ലന്‍ഡറില്‍ ഇത് ഉടച്ചെടുക്കുക. ഇനി ഈ പച്ചക്കറി മിക്‌സ് അരിച്ചെടുക്കാം. ഇതിലേക്ക് ഉപ്പ്, ജീരകപ്പൊടി കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. ശേഷം ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ കറിവേപ്പില ഇട്ട് മൂപ്പിച്ച് സൂപ്പിന് മുകളില്‍ ഒഴിക്കുക. സൂപ്പ് ചൂടോടെ കുടിക്കാം.

Leave a Reply

Your email address will not be published. Required fields are marked *