"> റോസ്റ്റഡ് ഗാര്‍ലിക് പൊട്ടാറ്റോ | Malayali Kitchen
HomeFood Talk റോസ്റ്റഡ് ഗാര്‍ലിക് പൊട്ടാറ്റോ

റോസ്റ്റഡ് ഗാര്‍ലിക് പൊട്ടാറ്റോ

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകള്‍:-

1. ഉരുളക്കിഴങ്ങ് -3 എണ്ണം

2. കുരുമുളകുപൊടി- 1 ടീസ്പൂണ്‍

3. ഒലിവ് ഓയില്‍- 1 ടേബിള്‍ സ്പൂണ്‍

4. വെണ്ണ- 1.5 ടേബിള്‍ സ്പൂണ്‍

5. മല്ലിയില- 1 ടേബിള്‍ സ്പൂണ്‍

6. വെളുത്തുള്ളി അരിഞ്ഞത് -1 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം:-

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ ശേഷം കഴുകി വൃത്തിയാക്കുക. എന്നിട്ട് നീളത്തില്‍ ചെറിയ കഷണങ്ങളാക്കുക. ( ഒരു ഉരുളക്കിഴങ്ങ് എട്ട് കഷണങ്ങളാക്കിയാല്‍ മതി ). ഈ ഉരുളക്കിഴങ്ങ് കഷണങ്ങളെ ഒരു പാത്രത്തിലേക്ക് മാറ്റിയിട്ട് ഇതിലേക്ക് ഒരു ടീസ്പൂണ്‍ കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ്, ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ ഉരുളക്കിഴങ്ങ് കഷണങ്ങള്‍ ഒരു ബേക്കിംഗ് ട്രേയില്‍ നിരത്തി വച്ച് 180 ഡിഗ്രി സെല്‍ഷ്യസില്‍ 20 മിനിറ്റ് ഓവനില്‍ വച്ച് ബേക്ക് ചെയ്യണം. 20 മിനിറ്റിനു ശേഷം ട്രേ പുറത്തെടുത്ത് ഉരുളക്കിഴങ്ങ് ഒന്നു മറിച്ചിട്ട ശേഷം വീണ്ടും 180 ഡിഗ്രി സെല്‍ഷ്യസില്‍ 20 മിനിറ്റ് ബേക്ക് ചെയ്യുക. ( ഓവന്‍ ഇല്ല എന്നുണ്ടെങ്കില്‍ ഉരുളക്കിഴങ്ങ് കഷണങ്ങളെ ഓയിലില്‍ ഗോള്‍ഡന്‍ നിറമാവുന്ന വരെ ഫ്രൈ ചെയ്ത് എടുത്താലും മതി ). അതിനു ശേഷം ഒരു പാന്‍ മീഡിയം തീയില്‍ ചൂടാക്കി അതിലേക്ക് 1.5 ടേബിള്‍ സ്പൂണ്‍ വെണ്ണ ഒഴിക്കുക. വെണ്ണ ഉരുകി കഴിയുമ്പോള്‍ അതിലേക്ക് ചെറുതാക്കി അരിഞ്ഞ വെളുത്തുള്ളി ചേര്‍ത്ത് ഇളക്കുക. ഇനി ഒരു ടേബിള്‍ സ്പൂണ്‍ മല്ലിയില കൂടി ചേര്‍ത്ത് ഇളക്കാം. അതിന് ശേഷം ബേക്ക് / ഫ്രൈ ചെയ്ത ഉരുളക്കിഴങ്ങ് കഷണങ്ങള്‍ ഇതിലേക്ക് ചേര്‍ത്ത് നന്നായി യോജിപ്പിച്ച് തീ ഓഫാക്കുക. ഇത് ചെറിയ ചൂടോടെ കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *