"> ചെമ്മീൻ വരട്ടിയത് | Malayali Kitchen
HomeFood Talk ചെമ്മീൻ വരട്ടിയത്

ചെമ്മീൻ വരട്ടിയത്

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ;-

1. ചെമ്മീൻ – ഒരു കിലോ

2. മഞ്ഞൾപ്പൊടി – അര ടീസ്പൂൺ

3. മുളകുപൊടി, പിരിയൻ മുളകുപൊടി – ഒരു ടേബിൾസ്പൂൺ

4. കുരുമുളകുപൊടി – ഒരു ടീസ്പൂൺ

5. ഇഞ്ചി പേസ്റ്റ് – 1 ടീസ്പൂൺ

6. വെളുത്തുള്ളി പേസ്റ്റ് – മുക്കാൽ ടീസ്പൂൺ

7. മല്ലിപ്പൊടി – ഒരു ടേബിൾസ്പൂൺ

8. ഗരംമസാലപ്പൊടി – രണ്ടു നുള്ള്

9. തേങ്ങാക്കൊത്ത് – കാൽക്കപ്പ്

10. സവാള – 2 എണ്ണം

11. തക്കാളി – ഒന്ന്

12. തൈര് – ഒരു സ്പൂൺ

13. കറിവേപ്പില, മല്ലിയില

14. എണ്ണ, ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

ചെമ്മീൻ കഴുകി വൃത്തിയാക്കി ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, ഇഞ്ചി പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ്, കുരുമുളകുപൊടി, ലേശം തൈര് എന്നിവ മിക്സ് ചെയ്ത പേസ്റ്റ് പുരട്ടി അര മണിക്കൂർ വയ്ക്കുക. വറുക്കാൻ ആവശ്യമായ എണ്ണ ചീനച്ചട്ടിയിൽ ഒഴിച്ച് ചൂടാകുമ്പോൾ ആദ്യം കറിവേപ്പില 5-6 എണ്ണം വറുത്തു കോരുക. കൂടുതൽ രുചി കിട്ടാനാണ്. പിന്നീട് ചെമ്മീൻ അധികം റബ്ബർ പോലെയാകാതെ പാകത്തിന് വറുത്തു കോരുക.
ബാക്കി വരുന്ന എണ്ണ വേറൊരു പാനിൽ ഒഴിച്ച് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില, പച്ചമുളക്, തേങ്ങാക്കൊത്ത് എന്നിവ ഓരോന്നും മൂക്കുന്നതിനനുസരിച്ച് യഥാക്രമം ചേർത്ത് വഴറ്റുക. ഒരു കപ്പ് സവാള അരിഞ്ഞത് ചേർക്കുക. സവാളയ്ക്കും ഇനി ചേർക്കാൻപോകുന്ന തക്കാളിക്കും വേണ്ട ഉപ്പ് ചേർക്കുക. നന്നായി വഴന്നാൽ തക്കാളി ചെറുതായി അരിഞ്ഞത് ചേർക്കാം.

വെള്ളത്തിന്റെ അംശം ഏകദേശം കുറഞ്ഞുതുടങ്ങുമ്പോൾ മഞ്ഞൾപ്പൊടി, പിരിയൻ മുളകുപൊടി, മല്ലിപ്പൊടി, മസാല, കുരുമുളകുപൊടി എന്നിവ ചേർക്കാം. ഇനി വറുത്തുവച്ച ചെമ്മീൻ ചേർത്ത്‌ തുടരെ വഴറ്റുക. വെള്ളത്തിന്റെ അംശം പൂർണമായും മാറി അത്യാവശ്യം ഡ്രൈ ആകുന്നതു വരെ വഴറ്റണം. തീ ഓഫ് ചെയ്ത് കറിവേപ്പില, മല്ലിയില എന്നിവ തൂവാം.

Leave a Reply

Your email address will not be published. Required fields are marked *