27 August, 2020
പപ്പായ മെഴുക്കുപുരട്ടി

ചേരുവകള്‍;-
പച്ചപപ്പായ- ഒരെണ്ണം
ചെറിയ ഉള്ളി -50 ഗ്രാം
വറ്റല്‍മുളക് -നാലെണ്ണം
വെളിച്ചെണ്ണ – രണ്ട് ടേബിള്‍സ്പൂണ്‍
കറിവേപ്പില -രണ്ട് തണ്ട്
ഉപ്പ് – പാകത്തിന്
വെള്ളം- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം;-
പപ്പായ നല്ലതുപോലെ തൊലിചെത്തി കുരു കളഞ്ഞ് വൃത്തിയാക്കി എടുക്കണം. അതിനുശേഷം ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് എടുക്കണം. ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച് അരിഞ്ഞുവച്ചിരിക്കുന്ന പപ്പായയും വെള്ളവും ഉപ്പും ചേര്‍ത്ത് വേവിച്ച് വറ്റിച്ചെടുക്കുക. ശേഷം ചെറിയ ഉള്ളിയും വറ്റല്‍മുളകും ചതച്ചെടുക്കണം. ഇനി ഒരു പാന്‍ അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിക്കുക, ചതച്ചു വച്ചിരിക്കുന്ന ചെറിയ ഉള്ളിയും വറ്റല്‍ മുളകും ഒപ്പം കറിവേപ്പിലയും ഇട്ടു രണ്ട് മിനിറ്റ് ഇളക്കി വേവിച്ചുവച്ചിരിക്കുന്ന പപ്പായ ഇട്ടു ഇളക്കി യോജിപ്പിച്ച് വാങ്ങി വയ്ക്കാം.