"> വാഴപ്പിണ്ടി പച്ചടി | Malayali Kitchen
HomeFood Talk വാഴപ്പിണ്ടി പച്ചടി

വാഴപ്പിണ്ടി പച്ചടി

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകള്‍;-

വാഴപ്പിണ്ടി ചെറുതായി അരിഞ്ഞത്- അര കപ്പ്

തൈര് – 250 മില്ലി

ജീരകം-കാല്‍ ടീസ്പൂണ്‍

ചെറിയ ഉള്ളി -മൂന്ന്

തേങ്ങ – ഒരു കപ്പ്

പച്ചമുളക് – ഒന്ന്

ഇഞ്ചി – കാല്‍ ടീസ്പൂണ്‍

വെളിച്ചെണ്ണ- രണ്ട് ടേബിള്‍സ്പൂണ്‍

കടുക്- ഒരു ടീസ്പൂണ്‍

വറ്റല്‍മുളക്- രണ്ടെണ്ണം

കറിവേപ്പില -ആവശ്യത്തിന്

ഉപ്പും വെള്ളവും- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

ഒരു മണ്‍ചട്ടിയില്‍ ചെറുതായി അരിഞ്ഞ വാഴപ്പിണ്ടി, പച്ചമുളകും, ഇഞ്ചിയും, കറിവേപ്പിലയും ഉപ്പും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക. മിക്‌സിയില്‍ തേങ്ങയും ജീരകവും, ഉള്ളിയും നന്നായി അരച്ചെടുക്കുക. തേങ്ങ അരച്ചതിലേക്ക് തൈര് ചേര്‍ത്ത് ഇളക്കിയ ശേഷം വേവിച്ചു വച്ചിരിക്കുന്ന വാഴപ്പിണ്ടിയിലേക്ക് ഈ കൂട്ട് ചേര്‍ക്കാം. ഇനി ചെറുതീയില്‍ വാഴപ്പിണ്ടി പച്ചടി ചൂടാക്കാം.തിളവരുന്നതിന് മുമ്പേ തീ കെടുത്താം.ശേഷം ഒരു ചീനച്ചട്ടി ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ച് കടുക്, ചെറിയ ഉള്ളി വട്ടത്തില്‍ അരിഞ്ഞത് വറ്റല്‍മുളക് കറിവേപ്പില എന്നിവയിട്ട് വഴറ്റി പച്ചടിയുടെ മുകളില്‍ ഒഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *