"> മുളയരി പായസം | Malayali Kitchen
HomeFood Talk മുളയരി പായസം

മുളയരി പായസം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകള്‍:-

1. മുളയരി – 1 ഗ്ലാസ്

2. ശര്‍ക്കര- 350 ഗ്രാം

3.തേങ്ങാപ്പാല്‍- 1 ലിറ്റര്‍. (ഒന്നാം പാല്‍ ആദ്യം പിഴിഞ്ഞു മാറ്റി വയ്ക്കണം)

4.നെയ് – 2 ടീസ്പൂണ്‍

5. കശുവണ്ടിപ്പരിപ്പ് – ആവശ്യത്തിന്

6. ഉണക്കമുന്തിരി- ആവശ്യത്തിന്

7.ഏലക്കാപ്പൊടി- ഒരു നുള്ള്.

തയ്യാറാക്കുന്ന വിധം:-

മുളയരി മിക്‌സിയില്‍ ചെറുതായി നുറുക്കി എടുത്ത് ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. ശേഷം കുക്കറില്‍ 5 മിനിറ്റ് ചെറുതീയില്‍ വേവിക്കുക. ശര്‍ക്കര പാനിയാക്കി വയ്ക്കുക.

ഒരു ഉരുളിയിലേക്ക് വേവിച്ചുവെച്ചിരിക്കുന്ന അരിയും ശര്‍ക്കര പാനിയും ചേര്‍ത്ത് തുടരെ ഇളക്കി വെള്ളം വറ്റിച്ച് വരട്ടി എടുക്കുന്ന പരുവത്തില്‍ ആക്കി എടുക്കുക. അതിനു ശേഷം തേങ്ങയുടെ രണ്ടാം പാല്‍ ഒഴിച്ച് മീഡിയം തീയില്‍ കുറുകിവരുന്നവരെ ഇളക്കിക്കൊണ്ടിരിക്കുക.

കുറുകി വരുമ്പോള്‍ ഒന്നാംപാല്‍ ഒഴിച്ച് (ഏകദേശം 1-1.5 ഗ്ലാസ്) ഇളക്കി വാങ്ങി വയ്ക്കുക. അതിലേക്ക് നെയ്യില്‍ വറുത്തെടുത്ത കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും അല്പം ഏലക്കാ പൊടിയും വിതറിയെടുക്കുക. രുചികരമായ മുളയരിപ്പായസം തയ്യാര്‍.

Leave a Reply

Your email address will not be published. Required fields are marked *