28 August, 2020
ബീന്‍സ് കാരറ്റ് തോരന്‍

ചേരുവകള്‍;-
1. ബീന്‍സ് – 250 ഗ്രാം
2. കാരറ്റ് – 2 എണ്ണം
3. പച്ചമുളക് – 4 എണ്ണം
4. തേങ്ങ ചിരകിയത് – അര കപ്പ്
5. മഞ്ഞള്‍ പൊടി – അര ടീസ്പൂണ്‍
6. ഉഴുന്ന് പരിപ്പ് – 1 ടീസ്പൂണ്‍
7. കടുക് – അര ടീസ്പൂണ്‍
8. വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍
9. കറിവേപ്പില – 2 തണ്ട്
10. വറ്റല്‍മുളക് – 3 എണ്ണം
11. ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :-
ബീന്‍സും കാരറ്റും കഴുകി ചെറുതായി അരിഞ്ഞു വയ്ക്കുക.
ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. കടുക് പൊട്ടി കഴിയുമ്പോള്‍ ഉഴുന്നും കറിവേപ്പിലയും വറ്റല്‍ മുളകും മൂപ്പിക്കുക.
ശേഷം അരിഞ്ഞുവച്ച ബീന്‍സും കാരറ്റും ഇതിലേക്ക് ചേര്‍ത്ത് മഞ്ഞള്‍ പൊടിയും ഉപ്പും വിതറി നന്നായി യോജിപ്പിക്കുക. മൂന്നോ നാലോ സ്പൂണ്‍ വെള്ളം ഇതിനു മുകളിലേക്ക് തളിച്ച് അടച്ച് വേവിക്കുക.
വെന്തു കഴിഞ്ഞാല്‍ തേങ്ങയും പച്ചമുളകും കൂടി ഒന്നു ചതച്ചെടുത്ത് ഇതിലേക്ക് ചേര്‍ത്ത് നന്നായി യോജിപ്പിച്ച് തീ അണക്കുക.
തോരന്‍ തയ്യാര്‍.