29 August, 2020
കരിക്ക് ചൗവരി പായസം

ചേരുവകള്‍:-
കരിക്ക് – 2 (ഒരുകരിക്കിന്റെ മാംസളമായ ഭാഗം മിക്സിയില്‍ അരച്ച് എടുക്കുക. മറ്റേതു കഷ്ണങ്ങള്‍ ആക്കി നുറുക്കുക )
ശര്‍ക്കര – വലുത് ഒന്ന്
ചൗവരി – കാല് കപ്പ്
നെയ്യ് – രണ്ടര ടേബിള്‍സ്പൂണ്‍
അണ്ടിപ്പരിപ്പ് – 10 എണ്ണം
ഉണക്കമുന്തിരി – 10 എണ്ണം
തേങ്ങാപ്പാല്‍ – രണ്ട് കപ്പ്
എലക്കാപ്പൊടി – ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം:-
ശര്‍ക്കര വെള്ളം ചേര്‍ത്ത് ഉരുക്കി തണുക്കുമ്പോള്‍ അരിച്ച് എടുത്തു മാറ്റിവയ്ക്കുക. ചൗവരി വെള്ളം ഒഴിച്ച് വേവിച്ചു വയ്ക്കുക. ചുവടുകട്ടിയുള്ള ഒരു പാനില്‍ നെയ്യൊഴിച്ച് അതിലേക്ക് കരിക്ക് അരച്ചതും കഷ്ണങ്ങളും ചേര്‍ത്ത് ഏകദേശം അഞ്ചുമിനിറ്റോളം വഴറ്റുക.
ഇതില്‍ ശര്‍ക്കരപ്പാനി ചേര്‍ത്ത് കരിക്കുമായി നല്ലതുപോലെ യോജിപ്പിച്ചശേഷം വേവിച്ചു വെച്ചിരിക്കുന്ന ചൗവരികൂടെ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ഒരു കപ്പ് തേങ്ങാപ്പാല്‍ ചേര്‍ക്കുക.
ഈ കൂട്ട് തിളക്കുമ്പോള്‍ ബാക്കി ഉള്ള തേങ്ങാപ്പാലും ചേര്‍ത്ത് ചെറുതീയില്‍ അഞ്ചുമിനിറ്റുനേരം ചൂടാക്കുക. ശേഷം ഏലയ്ക്കാപ്പൊടി ചേര്‍ക്കുക. അവസാനമായി അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യില്‍ വറുത്തു ചേര്‍ക്കുക. കരിക്ക് ചൗവരി പായസം തയ്യാര്‍.