29 August, 2020
ഫ്രൂട്ട് കരിപ്പട്ടി പായസം

ചേരുവകള്‍:-
ഏത്തക്ക നന്നായി പഴുത്തത് – 3
മാങ്ങ പഴുത്തത് – വലിയത് ഒന്ന്
ഈന്തപ്പഴം – 15-20
കരിപ്പട്ടി – 2 വലിയത് പാണി ആക്കിയത്
തേങ്ങാപ്പാല്‍ – 2 കപ്പ്
പാല് – 2 കപ്പ്
ചൗവരി – 1 കപ്പ് കുതിര്‍ത്ത് വേവിച്ചത്
നെയ്യ് – 5 ടേബിള്‍ സ്പൂണ്‍
അണ്ടിപ്പരിപ്പ്, കിസ്മിസ് – ആവശ്യത്തിന്
ഏലക്കാപ്പൊടി – 8-10 ഏലക്കയുടേത്
തയ്യാറാക്കുന്ന വിധം:-
ഏത്തക്ക, മാങ്ങ, ഈന്തപ്പഴം എന്നിവ ചെറിയ കഷണങ്ങള്‍ ആക്കുക. ഒരു പാന്‍ എടുത്ത് ആവശ്യത്തിന് നെയ്യൊഴിച്ച് അരിഞ്ഞു വച്ച പഴങ്ങള്‍ വഴറ്റുക. നന്നായി വഴണ്ടു വരുമ്പോള്‍ കരിപ്പട്ടിപ്പാണി ചേര്‍ത്ത് വീണ്ടും വഴറ്റാം. അത് ചെറിയ തീയില്‍ കുറച്ചു നേരം അടച്ചുവച്ച് വേവിക്കുക. ശേഷം അതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ക്കാം.
വേവിച്ച് വച്ച ചൗവരി ചേര്‍ത്തു ഇളക്കിയ ശേഷം പാല് ചേര്‍ക്കുക. അത് നന്നായി തിളപ്പിച്ച് പായസം കുറുക്കി എടുത്ത ശേഷം ഏലക്കാപ്പൊടി ചേര്‍ക്കുക. പായസം നന്നായി കുറുകി വരുമ്പോള്‍ നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പും കിസ്മിസും വറുക്കാന്‍ ഉപയോഗിച്ച നെയ്യോടുകൂടെ പായസത്തിന് മുകളില്‍ ഒഴിക്കുക. രുചികരമായ പായസം തയ്യാര്‍.