30 August, 2020
ചേന- മത്തങ്ങ എരിശ്ശേരി

ചേരുവകള്‍;-
1. ചേന – 1 കപ്പ്
2. മത്തങ്ങ- 1 കപ്പ്
3. തേങ്ങ – ഒന്നരക്കപ്പ്
4. വെളിച്ചെണ്ണ – 4 സ്പൂണ്‍
5. ജീരകം- 1 സ്പൂണ്‍
6. ചെറിയ ഉള്ളി – 7 എണ്ണം
7. വറ്റല്‍ മുളക് – 4 എണ്ണം
8. കറിവേപ്പില – 3 തണ്ട്
9. മുളക് പൊടി – ആവശ്യത്തിന്
10. മഞ്ഞള്‍ പൊടി – അര ടീസ്പൂണ്‍
11. കുരുമുളക് – അര ടീസ്പൂണ്‍
12. ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം;-
അരിഞ്ഞുവെച്ചിരിക്കുന്ന മത്തങ്ങയും ചേനയും ആവശ്യത്തിന് ഉപ്പും മഞ്ഞളും മുളകുപൊടിയും കുരുമുളക് പൊടിയും ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് വേവിച്ചെടുക്കുക. ഇതിലേക്ക് അരക്കപ്പ് തേങ്ങ കാല് ടീ സ്പൂണ്‍ ജീരകവും ചേര്‍ത്ത് നന്നായി അരച്ചെടുത്ത് ചേര്‍ക്കുക. ഈ കൂട്ട് നന്നായി ഇളക്കിക്കൊടുത്തുകൊണ്ട് വേവിക്കുക. ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് ജീരകം പൊട്ടിക്കുക. ശേഷം ചെറിയുള്ളി അരിഞ്ഞത്, വറ്റല്‍ മുളക്, കരിവേപ്പില, ബാക്കി തേങ്ങാപ്പീര എന്നിവ ചേര്‍ത്ത് തേങ്ങ ബ്രൗണ്‍ നിറം ആകും വരെ മൂപ്പിക്കുക. നേരത്തേ വേവിച്ചു വെച്ചിരിക്കുന്ന മത്തങ്ങ- ചേന കൂട്ട് ഇതിലേക്ക് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. രൂചികരവും വ്യത്യസ്തവുമായ എരിശ്ശേരി തയ്യാര്‍.