"> കൊഴുക്കട്ട പായസം | Malayali Kitchen
HomeFood Talk കൊഴുക്കട്ട പായസം

കൊഴുക്കട്ട പായസം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ;-

കൊഴുക്കട്ട ഉണ്ടാക്കാന്‍

തേങ്ങ ചിരവിയത്- അര കപ്പ്

ശര്‍ക്കര െപാടിച്ചത്- കാല്‍ കപ്പ്

അരിപ്പൊടി -അര കപ്പ്

ഏലക്കായ െപാടിച്ചത്- ഒരു നുള്ള്

നെയ്യ്- അര ടീസ്പൂണ്‍െ

വെള്ളം -അര കപ്പ്

പായസത്തിന് ആവശ്യമായത്

പാല്‍- മൂന്ന് കപ്പ്

മില്‍ക്ക് മെയ്ഡ്- മുക്കാല്‍ ടിന്‍

ഏലക്കായ പൊടിച്ചത്- കാല്‍ ടീസ്പൂണ്‍

നെയ്യ് അര ടീസ്പൂണ്‍

തയാറാക്കുന്ന വിധം;-

തേങ്ങ ചിരവിയത്, ശര്‍ക്കര എന്നിവ ഒരു പാനിലിട്ട് മിതമായ തീയില്‍ അടുപ്പില്‍ െവയ്ക്കുക. ശര്‍ക്കര പൂര്‍ണമായി അലിയണം. ഇടയ്ക്കിടയ്ക്ക് ഇളക്കിക്കൊടുക്കാം. അത് കട്ടിയാവുേമ്പാള്‍, ഏലക്കായ െപാടിച്ചത് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. അടുപ്പില്‍ നിന്നിറക്കി തണുക്കാന്‍ വെയ്ക്കുക. കൈയില്‍ അല്‍പം എണ്ണ പുരട്ടി,തേങ്ങാ മിശ്രിതത്തില്‍ നിന്ന് 35 മുതല്‍ 40 വെരെ ഉരുളകള്‍ ഉണ്ടാക്കുക. ഒരു പാത്രത്തില്‍ നെയ്യും വെള്ളവും ഒഴിച്ച് തിളപ്പിക്കുക. മറ്റൊരു പാത്രത്തില്‍ അരിപ്പൊടിയെടുത്ത് അതിലേക്ക് തിളച്ച വെള്ളം ചേര്‍ക്കുക.

സ്പൂണ്‍ കൊണ്ട് ഇളക്കി മാവ് തയ്യാറാക്കുക. ചൂടുള്ളപ്പോള്‍ തന്നെ നന്നായി കുഴച്ച് യോജിപ്പിച്ച് മൃദുവായ മാവ് തയ്യാറാക്കുക. ഈ മാവ് ചെറിയ ഉരുളകളാക്കി അടച്ചുവെയ്ക്കുക. പാല്‍ ഒരു കട്ടിയുള്ള പാനില്‍ ചെറുതീയില്‍ അടുപ്പില്‍ വെയ്ക്കുക. പാല്‍ വറ്റുന്നതുവരെ (പകുതിയില്‍ കുറയുമ്പോള്‍) ഇടയ്ക്കിടയ്ക്ക് ഇളക്കിക്കൊടുക്കുക. കൈയില്‍ അല്‍പം നെയ്യ് പുരട്ടി, അരിയുരുള ഒന്ന് ചെറുതായി അമര്‍ത്തുക. അതിനു നടുവില്‍ തേങ്ങാ ഉരുള വെച്ച് അരികുകള്‍ അമര്‍ത്തി അടയ്ക്കുക. ശേഷം നന്നായി ഉരുട്ടുക. എല്ലാ ഉരുളകളും ഇങ്ങെന ഉരുട്ടിവെയ്ക്കുക. ഇതൊരു പാത്രം കൊണ്ട് അടച്ച് മാറ്റിവെയ്ക്കുക. പാലിലേക്ക് മില്‍ക്ക് മെയ്ഡ്, ഏലക്കായ പൊടിച്ചത് എന്നിവ ചേര്‍ത്ത് മൂന്ന് മിനിട്ട് തിളപ്പിക്കുക. പതുക്കെ ഉരുളകല്‍ ഇടുക. മിതമായ ചൂടില്‍ ഏഴോ എട്ടോ മിനിട്ട് വേവിക്കുക. ശേഷം അടുപ്പില്‍ നിന്നിറക്കാം.

Leave a Reply

Your email address will not be published. Required fields are marked *