30 August, 2020
ബദാം ഘീര്‍ പായസം തയാറാക്കാം

ചേരുവകൾ;-
ആല്മണ്ട്് ;അര കപ്പ്
ക്രീം പാല് ;ഒരു ലിറ്റര്‍
കുങ്കുമപ്പൂവ്; പതിനഞ്ച്
ഏലക്കായ െപാടിച്ചത് ;അര ടീസ്പൂണ്‍
പഞ്ചസാര ;അര കപ്പ്
ആല്‍മണ്ട്, പിസ്ത നുറുക്കിയത്; ഒരു േടബിള്‍സ്പൂണ്‍
തയാറാക്കുന്ന വിധം;-
ആല്‍മണ്ട് അഞ്ചോ ആറോ മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവെയ്ക്കുക. ശേഷം തൊലി കളഞ്ഞ് മയത്തില്‍ അരയ്ക്കുക. ആവശ്യമെങ്കില്‍ പാല് ചേര്‍ത്ത് അരയ്ക്കാം. ഒരു പാനില്‍ പാല് തിളപ്പിക്കുക. അതിലേക്ക് കുങ്കുമപ്പൂവ് ചേര്‍ത്ത് നന്നായി തിളപ്പിക്കുക. പാല് പകുതിയാവുന്നതുവരെ. ഇടയ്ക്കിടയ്ക്ക് ഇളക്കിക്കൊടുക്കണം. ശേഷം ആല്‍മണ്ട് അരച്ചത് ചേര്‍ത്ത് പായസം കട്ടിയാവുന്നതുവരെ അടുപ്പില്‍ വെയ്ക്കുക. അതിലേക്ക് ഏലക്കായ പൊടിച്ചതും പഞ്ചസാരയും ചേര്‍ത്ത് അഞ്ച് മുതല്‍ എട്ട് മിനിട്ട് വരെ ചെറുതീയില്‍ വേവിക്കുക. പിസ്ത, ആല്‍മണ്ട് എന്നിവ ഉപേയാഗിച്ച് അലങ്കരിക്കാം.