30 August, 2020
സ്വീറ്റ് പൊട്ടറ്റോ പായസം

ചേരുവകൾ;-
ക്രീം പാല് -ഒരു ലിറ്റര്‍
സ്വീറ്റ് െപാട്ടേറ്റാ -250ഗ്രാം
ഏലക്കായ പൊടിച്ചത് -കാല് ടീസ്പൂണ്‍
പഞ്ചസാര -കാല് കപ്പ്
കുങ്കുമപ്പൂവ് -അല്പം
ആല്‍മണ്ട് നുറുക്കിയത് – ഒരു ടേബിള്‍സ്പൂണ്‍
തയാറാക്കുന്നവിധം;-
സ്വീറ്റ് പൊട്ടേറ്റാ പുഴുങ്ങിവെയ്ക്കുക. അധികം കുഴഞ്ഞുപോവാതെ നോക്കണം. ഇനി തൊലി കളഞ്ഞ്,ഗ്രേറ്റ് ചെയ്യുക. ചുവടു കട്ടിയുള്ള പാനില്‍ പാല് തിളപ്പിക്കുക. നന്നായി തിളയ്ക്കുമ്പോള്‍, സ്വീറ്റ് പൊട്ടേറ്റാ ചേര്‍ക്കുക. മിതമായ തീയില്‍ വേവിക്കുക. പായസം കട്ടിയാവുന്നതുവരെ. കുങ്കുമപ്പൂവ് രണ്ട് ടേബിള്‍സ്പൂണ്‍ പാലില്‍ കുതിര്‍ക്കുക. ഇനി പായസത്തിലേക്ക് പഞ്ചസാര, ഏലക്കായ പൊടിച്ചത്, കുങ്കുമപ്പൂവ് പാലില്‍ കുതിര്‍ത്തത് എന്നിവ ചേര്‍ക്കുക. ശേഷം ആല്‍മണ്ട് നുറുക്കിയത് ഉപേയാഗിച്ച് അലങ്കരിക്കാം.