"> പഴക്കൂട്ട് പായസം | Malayali Kitchen
HomeFood Talk പഴക്കൂട്ട് പായസം

പഴക്കൂട്ട് പായസം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകള്‍:-

1. പഴം ചെറുതായി മുറിച്ചത് – കാല്‍ കപ്പ്

2. മുന്തിരി – കാല്‍ കപ്പ്

3. കൈതച്ചക്ക, ആപ്പിള്‍, പപ്പായ നുറുക്കിയത് – കാല്‍ കപ്പ് വീതം

4. തേങ്ങാപ്പാല്‍ – രണ്ട് കപ്പ്

5.പഞ്ചസാര – 50 ഗ്രാം

6. ഏലയ്ക്കാപ്പൊടി- ഒരു നുള്ള്

7. മാതളനാരങ്ങയല്ലി – ഒരു ടീസ്പൂണ്‍

8. നെയ്യ് – രണ്ട് ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം:-

ചൂടാക്കിയ നെയ്യില്‍ എല്ലാ പഴങ്ങളും ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് അല്‍പം പഞ്ചസാരയും ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക. ശേഷം തേങ്ങാപ്പാല്‍ ചേര്‍ത്ത് തിളപ്പിക്കുക. ഏലയ്ക്കാപ്പൊടി കൂടി ചേര്‍ത്ത് ചെറുതീയില്‍ പഴം തേങ്ങാപ്പാല്‍ മിശ്രിതം കുറുകുന്നതുവരെ പാകം ചെയ്യുക. തീയില്‍ നിന്ന് ഇറക്കി മാതളനാരങ്ങയല്ലി കൊണ്ട് അലങ്കിരച്ച് ചൂടോടെ വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *