31 August, 2020
പൈനാപ്പിൾ പുളിശ്ശേരി

ചേരുവകൾ;-
പൈനാപ്പിൾ ഇടത്തരം പഴുത്തത് – 1 എണ്ണം
പച്ചമുളക് – 4 എണ്ണം
മഞ്ഞൾ പൊടി -അര ടീസ്പൂൺ
തേങ്ങ -അരക്കപ്പ്
തൈര് -അര കപ്പ്
ജീരകം – കാൽ ടീസ്പൂൺ
മഞ്ഞൾ പൊടി – അര ടീസ്പൂൺ
വെള്ളം – ഒരു കപ്പ്
വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ
കടുക് – 2 ടേബിൾസ്പൂൺ
വറ്റൽ മുളക് – 4 എണ്ണം
കറിവേപ്പില – 2 തണ്ട്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം;-
ഒരു പാത്രത്തിൽ കുറച്ച് വെള്ളമൊഴിച്ച് പൈനാപ്പിൾ പച്ചമുളകും മഞ്ഞൾ പൊടിയും ചേർത്ത് വേവിച്ചെടുക്കാം.
പകുതി വേവായാൽ ഉപ്പ് ചേർക്കാം.
തേങ്ങ, ജീരകം, ഒരു പച്ചമുളക് എന്നിവ കുറച്ച് വെള്ളം ചേർത്ത് അരച്ചെടുക്കണം.
തേങ്ങാ കൂട്ടും അരക്കപ്പ് തൈരും ഒന്ന് യോജിപ്പിച്ചതിനുശേഷം വേവിച്ച പൈനാപ്പിളിൽ ചേർത്ത് ഒന്ന് ഇളക്കാം. ഇളക്കിയതിനുശേഷം ഇതിൽ കടുകും കറിവേപ്പിലയും വറ്റൽ മുളകും താളിച്ച് ഒഴിക്കാം.
നല്ല രുചിയുള്ള സദ്യക്ക് ഒഴിച്ചുകൂടാനാവാത്ത പൈനാപ്പിൾ പുളിശ്ശേരി തയാർ.