1 September, 2020
മണി പായസം

ചേരുവകൾ;-
പച്ചരി- അര കപ്പ്
പാല്/ വെള്ളം – 3 ടേബിൾ സ്പൂൺ + 1 ടേബിൾ സ്പൂൺ
പാല് – ഒന്നര ലിറ്റർ
ഏലയ്ക്ക – 6
പഞ്ചസാര – മുക്കാൽ കപ്പ് + 3 ടേബിൾ സ്പൂൺ
നെയ്യ് – 1 ടീസ്പൂൺ
തയാറാക്കുന്ന വിധം;-
അരി കുറഞ്ഞത് ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കണം. മൂന്ന് ടേബിൾ സ്പൂൺ പാല് ചേർത്ത് നന്നായി അരച്ചെടുക്കുക. അര മണിക്കൂർ വച്ചതിനുശേഷം മാവിന് കട്ടി കൂടുതലാണെങ്കിൽ ഒരു ടേബിൾ സ്പൂൺ പാൽ കൂടി ചേർത്ത് ഇളക്കി കൊടുണം.
ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിക്കണം. തിളച്ചു തുടങ്ങുമ്പോൾ ഇതിലേക്ക് ഒരു ടീസ്പൂൺ നെയ് ചേർക്കാം.അരച്ച് വെച്ച മാവ് കിഴുത്തയുള്ള തവിയിൽ കൂടി തിളച്ച വെള്ളത്തിലേക്ക് തുള്ളി തുള്ളി ആയി ഒഴിച്ച് കൊടുക്കുക. വെന്തു കഴിയുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകി അരിച്ച് എടുക്കണം.
ഒന്നര ലിറ്റർ പാൽ ഏലയ്ക്കയും പഞ്ചസാരയും ചേർത്ത് തിളപ്പിക്കാൻ വയ്ക്കുക.
മറ്റൊരു പാത്രത്തിൽ മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാര ചൂടാക്കി ചെറിയ തീയിൽ ഇളക്കി ഇളം ബ്രൗൺ നിറമാകുമ്പോൾ വേവിച്ച അരി മണികൾ ഇട്ട് നന്നായി യോജിപ്പിക്കുക. നെയ്യ് കൂടി ചേർത്ത് അരിയിൽ പഞ്ചസാരയുടെ നിറം നന്നായി പിടിക്കുന്നത് വരെ ഇളക്കി കൊടുക്കണം.
പാൽ തിളച്ച് തുടങ്ങുമ്പോൾ അതിലേക്ക് ഇട്ടുകൊടുക്കാം. കുറുകി വരുന്നതുവരെ വേവിക്കുക. രുചികരമായ മണി പായസം തയാർ.