"> പുളിങ്കറി തയാറാക്കാം | Malayali Kitchen
HomeFood Talk പുളിങ്കറി തയാറാക്കാം

പുളിങ്കറി തയാറാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

 

ചേരുവകൾ;-

കൊണ്ടാട്ടം മുളക് – 12 എണ്ണം

വെളിച്ചെണ്ണ – 5 ടേബിൾസ്പൂൺ

ഇഞ്ചി – 1 ടേബിൾസ്പൂൺ

വെളുത്തുള്ളി – 1 ടീസ്പൂൺ

സവാള – 1 എണ്ണം

പച്ചമുളക് – 3 എണ്ണം

ശർക്കര – ½ കപ്പ്

പുളി വെള്ളം – ¼ കപ്പ്

കടുക് – ആവശ്യത്തിന്

കറിവേപ്പില – ആവശ്യത്തിന്

മുളകുപൊടി – ½ ടീസ്പുൺ

മഞ്ഞൾപ്പൊടി – ¼ ടീസ്പുൺ

ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം ;-

∙വെളിച്ചെണ്ണ ചൂടാക്കി കൊണ്ടാട്ടം മുളക് വറുത്ത് കോരി എടുക്കാം.

∙ മുളക് വറുത്ത വെളിച്ചെണ്ണയിൽ നിന്നു രണ്ടു ടേബിൾസ്പൂൺ മറ്റൊരു പാത്രത്തിൽ ഒഴിച്ച് സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ വഴറ്റിയശേഷം അതിലേക്ക് ശർക്കരയും ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ തിളച്ചുവരുമ്പോൾ പുളിവെള്ളവും ഉപ്പും ചേർത്ത് ഇളക്കുക.

∙ തിളച്ച കറിയിലേക്ക് വറുത്തുവെച്ച കൊണ്ടാട്ടം മുളക് ചേർത്ത് ഇളക്കി യോജിപ്പിച്ച് കുറുകിവരുമ്പോൾ കടുക് താളിച്ചിടുക.

∙ കടുക് താളിക്കാനായി വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും ചേർത്ത് മൂത്തുവരുമ്പോൾ അതിലേക്ക് അല്പം മുളകുപൊടിയും മഞ്ഞൾപ്പൊടിയും കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ച് കറിയിലേക്ക് താളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *