"> കാരറ്റ് സേമിയ കാഷ്യുനട്ട് പായസം | Malayali Kitchen
HomeFood Talk കാരറ്റ് സേമിയ കാഷ്യുനട്ട് പായസം

കാരറ്റ് സേമിയ കാഷ്യുനട്ട് പായസം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ;-

വേർമിസല്ലി – 400 ഗ്രാം

പാല് – 2 ലിറ്റർ

കാരറ്റ് – 3 എണ്ണം

പഞ്ചസാര – 1 കപ്പ്

ഏലയ്ക്ക – 10 എണ്ണം

നെയ്യ് – ആവശ്യത്തിന്

കിസ്മിസ് – ആവശ്യത്തിന്

കശുവണ്ടി – 100 ഗ്രാം

പാകം ചെയ്യുന്ന വിധം;-

കശുവണ്ടി 100 ഗ്രാം കുറച്ച് പാലിൽ ഇട്ട് മാറ്റി വയ്ക്കുക.

ഉരുളി ചൂടാക്കി നെയ്യ് ഒഴിച്ചശേഷം കാരറ്റ് വഴറ്റുക. വെന്തു വരുമ്പോൾ പഞ്ചസാര ഇട്ട് യോജിപ്പിച്ചു മാറ്റി വയ്ക്കുക, പാലിൽ ഇട്ട് വച്ച കശുവണ്ടി മിക്സിയിൽ ചെറുതായി അരച്ചെടുത്ത് മാറ്റി വയ്ക്കുക.
ഉരുളിയിൽ നെയ്യ് ചൂടാക്കി വേർമിസെല്ലി വറുത്ത് പാൽ ഒഴിച്ചു വേവിക്കുക. വെന്ത് വരുമ്പോൾ ഏലയ്ക്ക പൊടിച്ചതും പഞ്ചസാരയും ഇട്ട് സേമിയ പായസം ആക്കുക. അതിലേക്ക് കാരറ്റ് ചെയ്തുവച്ചതും കശുവണ്ടി അരച്ചതും ചേർത്ത് യോജിപ്പിച്ച ശേഷം കിസ്മിസ് ഇട്ട് വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *