"> അമ്പലപ്പുഴ പാൽപായസം | Malayali Kitchen
HomeFood Talk അമ്പലപ്പുഴ പാൽപായസം

അമ്പലപ്പുഴ പാൽപായസം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ;-

ഉണക്കലരി /പായസം റൈസ് – 6 ടേബിൾ സ്പൂൺ

പാൽ – 4 കപ്പ് /ഒരു ലിറ്റർ

വെള്ളം – 2 കപ്പ് /അര ലിറ്റർ

പഞ്ചസാര -1 കപ്പ് (3 ടേബിൾസ്പൂൺ )

തയാറാക്കുന്ന വിധം ;-

ഒരു പ്രഷർ കുക്കറിൽ രണ്ട് കപ്പ് വെള്ളം ഒഴിച്ച് ചൂടാക്കുക. ചൂടാകുമ്പോൾ എടുത്ത് വച്ചിരിക്കുന്ന പാലും അരിയും ചേർത്ത് കൊടുക്കുക.
ശേഷം കുക്കർ അടച്ച് ആവി നന്നായി പുറത്തു വരുമ്പോൾ വിസിൽ ഇടുക.
45 മിനിറ്റ് ചെറിയ തീയിൽ വേവിക്കണം.
45 മിനിറ്റ് കഴിഞ്ഞ് ആവി പുറത്ത് പോയ് കഴിഞ്ഞതിനു ശേഷം അടപ്പ് തുറക്കുക.
ഒരു ചുവടുകട്ടിയുള്ള പത്രത്തിൽ 3 ടേബിൾ സ്പൂൺ പഞ്ചസാര ഇട്ട് കൊടുത്ത്, ചെറിയ തീയിൽ ബ്രൗൺകളർ ആകുന്നത് വരെ ഉരുക്കുക.
വെള്ളം ഒഴിക്കാൻ പാടില്ല ഇതിൽ ഒരുപാട് കാരമലൈസ് ആകണ്ട.
ഇത് കുക്കറിൽ വേവിച്ചു വച്ചിരിക്കുന്ന പാലിൽ ഒഴിക്കുക.
ഒരു കപ്പ് പഞ്ചസാരയും ഒരു നുള്ളു ഉപ്പും ചേർക്കുക.
ശേഷം പ്രഷർ കുക്കറിൽ ആവി നന്നായി വരുമ്പോൾ വിസിൽ ഇട്ട് ചെറിയ തീയിൽ 20 മിനിറ്റ് പാകം ചെയ്യുക. ആവി എല്ലാം പോയശേഷം കുക്കർ തുറക്കാം. അമ്പലപ്പുഴ പാൽ പായസത്തിന്റെ അതേ രുചിയിലുള്ള പായസം വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *