3 September, 2020
മാക്രോണി സാലഡ്

ചേരുവകൾ;-
മാക്രോണി- 4 കപ്പ്
മയണൈസ്- 1 കപ്പ്
വൈറ്റ് വിനാഗിരി- കാൽ കപ്പ്
പഞ്ചസാര- മുക്കാൽ കപ്പ്
യെല്ലോ മസ്റ്റാർഡ്- രണ്ടര ടേബിൾ സ്പൂൺ
ഉപ്പ്- ഒന്നര ടേബിൾ സ്പൂൺ
കുരുമുളകുപൊടി- അര ടീസ്പൂൺ
സവാള- 1
സെലറി- രണ്ടുതണ്ട്
പച്ച കാപ്സിക്കം- 1
കാരറ്റ് ഗ്രേറ്റ് ചെയ്തത്- കാൽ കപ്പ്
ചുവന്ന മുളക്- 2
തയ്യാറാക്കുന്ന വിധം;-
ഒരു പാത്രത്തിൽ വെള്ളമെടുത്ത് അൽപം ഉപ്പിട്ട് തിളപ്പിക്കുക. ഇതിലേക്ക് മാക്രോണി ചേർത്ത് വേവിക്കുക. വെള്ളം നീക്കിയതിനു ശേഷം വലിയൊരു ബൗളിൽ മയണൈസ്, വിനാഗിരി, പഞ്ചസാര, യെല്ലോ മസ്റ്റാർഡ്, ഉപ്പ്, കുരുമുളകുപൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ഇളക്കിയതിനു ശേഷം സവാള, സെലറി, പച്ച കാപ്സിക്കം, കാരറ്റ്, ചുവന്ന മുളക് എന്നിവ ചേർത്ത് വീണ്ടും ഇളക്കി നാലുമണിക്കൂർ ഫ്രിഡ്ജിൽ വച്ചതിനു ശേഷം ഉപയോഗിക്കുക