"> പഴം കൊണ്ട് ഹൽവ | Malayali Kitchen
HomeFood Talk പഴം കൊണ്ട് ഹൽവ

പഴം കൊണ്ട് ഹൽവ

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ;-

നന്നായി പഴുത്ത നേന്ത്രപ്പഴം ആവിയിൽ വേവിച്ചത് (ഏതു പഴം വേണമെങ്കിലും ഉപയോഗിക്കാം – 8 എണ്ണം (ഒന്നരക്കിലോ)

ശർക്കര – 250 ഗ്രാം ശർക്കര (ഉരുക്കിയത്)

നെയ്യ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം;-

പഴം പുഴുങ്ങിയത്, മിക്സിയുടെ ജാറിൽ നല്ല മഷിപോലെ അരച്ച് എടുക്കാം. വെള്ളം ഒട്ടും ചേർക്കാതെ അരച്ച് എടുക്കണം.

അടി കട്ടിയുള്ള പാത്രം ചൂടാക്കി, അര ടേബിൾസ്പൂൺ നെയ്യ് ഒഴിക്കാം. അരച്ച് വച്ച പഴം ഇതിലേക്ക് ചേർത്ത് അഞ്ച് മിനിറ്റ് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ശർക്കരപാനി കുറച്ച് ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കാം. മധുരം നോക്കിയിട്ട് ആവശ്യമെങ്കിൽ വീണ്ടും ചേർക്കാം. മീഡിയം തീയിൽ കൈ എടുക്കാതെ ഇളക്കി വരട്ടി എടുക്കാം. ആവശ്യമെങ്കിൽ നെയ്യ് ചേർത്ത് കൊടുക്കാം. അരമണിക്കൂർ കൊണ്ട് പഴം വരട്ടിയത് തയാറാക്കാം. വിട്ടുവരുന്ന പരുവത്തിൽ ചുക്ക് പൊടി ചേർത്ത് യോജിപ്പിച്ച് തീയിൽ നിന്നും വാങ്ങാം. നെയ്യ് പുരട്ടിയ പാത്രത്തിൽ നിരത്തി ചൂട് പോയ ശേഷം മുറിച്ചെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *