"> മൈസൂർ മസാല ദോശ | Malayali Kitchen
HomeFood Talk മൈസൂർ മസാല ദോശ

മൈസൂർ മസാല ദോശ

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ :-

എണ്ണ -1 ടേബിൾ സ്പൂൺ

കടുക് – 1 ടീ സ്പൂൺ

ഉഴുന്ന് പരിപ്പ് – 1 ടീ സ്പൂൺ

ഇഞ്ചി -1 ടീ സ്പൂൺ (ചെറുതായി അരിഞ്ഞത് )

പച്ചമുളക് – 2 എണ്ണം (ചെറുതായി അരിഞ്ഞത് )

സവാള- 2 എണ്ണം (ചെറിയ കഷ്ണങ്ങളാക്കിയത് )

തക്കാളി -1 എണ്ണം (ചെറുതായി അരിഞ്ഞത്)

ഉരുളക്കിഴങ്ങ് -2 എണ്ണം (വേവിച്ചുടച്ചത് )

ഉപ്പ് – 1 ടീ സ്പൂൺ

വെള്ളം -100 മി. ലി

തയാറാക്കുന്ന വിധം

ചീന ചട്ടിയിൽ എണ്ണ ചൂടാക്കി കടുകും ഉഴുന്ന് പരിപ്പും പൊട്ടിക്കുക. അതിലേക്ക് ഇഞ്ചി, പച്ചമുളക്, സവാള എന്നിവയിട്ട് 3 മിനിറ്റ് വഴറ്റുക. അതിലേക്ക് ഉപ്പും തക്കാളിയും ചേർത്ത് വഴറ്റുക. ഉരുളക്കിഴങ്ങ് ചേർത്തിളക്കുക. ഈ ചേരുവയിലേക്കു വെള്ളമൊഴിച്ച് കുറുകും വരെ തിളപ്പിക്കുക.

നെയ്യ് ചേർത്ത് ദോശ ചുട്ടെടുത്ത് അതിന്റെ മുകളിൽ ചുവന്ന മുളക് ചമ്മന്തി തേച്ചു പിടിപ്പിക്കുക. അതിനും മുകളിലേക്ക് ഈ മസാല പരത്തി ദോശ മടക്കി എടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *