"> ഗുലാബ് ജാമുൻ | Malayali Kitchen
HomeFood Talk ഗുലാബ് ജാമുൻ

ഗുലാബ് ജാമുൻ

Posted in : Food Talk, Recipes on by : Ninu Dayana

 

ചേരുവകൾ;-

പാൽപ്പൊടി – 1 കപ്പ്

മൈദ – അര കപ്പ്‌

സോഡാപ്പൊടി – കാൽ ടീസ്പൂൺ

തൈര് – 2 ടേബിൾസ്പൂൺ

നെയ്യ് – 1 ടേബിൾസ്പൂൺ

ഉപ്പ് – ഒരു നുള്ള്

പഞ്ചസാര – 2 കപ്പ്‌

വെള്ളം – 2 കപ്പ്‌

ഏലയ്ക്ക – 2 എണ്ണം

ചെറുനാരങ്ങാ നീര് – 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം;-

ഒരു അരിപ്പയിൽ പാൽപ്പൊടി, മൈദ, സോഡാപ്പൊടി, ഉപ്പ് എന്നിവ ഇട്ട് അരിച്ചെടുക്കണം. ശേഷം തൈര്, നെയ്യ് ഇവ യോജിപ്പിക്കണം. അരിച്ചു വച്ച മൈദ-പാൽപ്പൊടി മിശ്രിതത്തിൽ യോജിപ്പിച്ച തൈരും നെയ്യും ചേർത്ത് കുഴയ്ക്കണം. ഇത് കുറച്ച് സമയത്തേക്ക് മാറ്റിവയ്ക്കണം. അടുത്തതായി പഞ്ചസാര പാനി തയാറാക്കിയെടുക്കുക. ഇനി കുഴച്ചുവച്ച മാവ്‌ ഓയിലിൽ വറുത്തെടുത്തു കോരാം ശേഷം പഞ്ചസാര പാനിയിൽ ചേർത്ത് വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *