4 September, 2020
സേമിയ ആപ്പിള്‍ പായസം

ചേരുവകള്‍;-
വെർമിസെല്ലി – 200 ഗ്രാം
നെയ്യ് – 2 ടേബിൾസ്പൂൺ
പാല് – 1 ലിറ്റർ
ആപ്പിൾ – 3 എണ്ണം
കണ്ടൻസ്ഡ് മിൽക്ക് – 1/2 ടിൻ
പഞ്ചസാര – 2 ടേബിൾസ്പൂൺ
ഫ്രെഷ് ക്രീം – 100 മില്ലിലിറ്റർ
ഉപ്പ് – ഒരു നുള്ള്
കശുവണ്ടിപ്പരിപ്പ് – 20 ഗ്രാം
തയാറാക്കുന്ന വിധം;-
ഒരു പാൻ അടുപ്പില്‍ വച്ച് അൽപം നെയ്യ് ഒഴിച്ച് സേമിയ വറുത്ത് എടുക്കാം.
ഒരു അടി കട്ടിയുള്ള പാത്രം അടുപ്പില്‍ വെച്ച് അതിലേക്ക് അരലിറ്റർ പാല് ഒഴിക്കുക. പാൽ തിളയ്ക്കാൻ തുടങ്ങുമ്പോൾ അതിലേക്ക് സേമിയ ഇടണം. നന്നായി ഇളക്കി കൊണ്ടിരിക്കുക. ഒന്നു കുറുകി വന്നാല്‍ അതിലേക്ക് പഞ്ചസാരയും ഉപ്പും ചേര്‍ക്കുക. ശേഷം കണ്ടൻസ്ഡ് മിൽക് ഒഴിക്കുക. നന്നായി തിള വരുന്നത് വരെ ഇളക്കി കൊണ്ടിരിക്കുക. ശേഷം തീ ഓഫ് ചെയ്തു ഇറക്കി വയ്ക്കാം. ഇനി ഇതിലേക്ക് ഫ്രെഷ് ക്രീം ചേര്‍ക്കാം. മുറിച്ച് വെച്ച ആപ്പിൾ ഇട്ട ശേഷം നന്നായി യോജിപ്പിക്കുക.
കശുവണ്ടിപരിപ്പ് ചെറുതായി മുറിച്ച് ഇടണം. സേമിയ ആപ്പിള്‍ പായസം റെഡി.