4 September, 2020
വെർമിസെല്ലി അട

ചേരുവകൾ;-
അരിപ്പൊടി – 2 കപ്പ്
വെർമിസെല്ലി – 1 കപ്പ്
ശർക്കര – 1 കഷ്ണം
തേങ്ങ –1/2 മുറി
ഏത്തയ്ക്ക – 2 എണ്ണം
നെയ്യ് – 1 ടീസ്പൂൺ
ജീരകം – 1 ടീസ്പൂൺ
ഏലയ്ക്ക – 5 എണ്ണം
തയാറാക്കുന്ന വിധം;-
അരിപ്പൊടി ചൂടുവെള്ളത്തിൽ ഉപ്പും ഇട്ട് അടയ്ക്ക് പാകത്തിൽ കുഴയ്ക്കുക.
ശർക്കര പാനിയിൽ ഏത്തയ്ക്ക അരിഞ്ഞിട്ട് വേവിക്കുക.
വേർമിസെല്ലി വേവിച്ച് ശർക്കര പാനിയിൽ ഇട്ട് നന്നായി തേങ്ങയും ചേർത്ത് വിളയിക്കുക.
അല്പം നെയ്യും ജീരകപ്പൊടിയും ഏലയ്ക്കയും ചേർത്ത് നന്നായി വരട്ടി വെള്ളം പറ്റിച്ച് എടുക്കുക. അടയ്ക്കുള്ള ഫില്ലിങ് റെഡി.
ഇനി ഇലയിൽ കുഴച്ചുവെച്ച മാവ് നന്നായി പരത്തി ഈ ഫില്ലിങ് ചേർത്ത് ആവിയിൽ പുഴുങ്ങി എടുക്കുക .അട റെഡി.