7 September, 2020
പരിപ്പു രസം

ചേരുവകൾ;-
1 . തുവരൻ പരിപ്പ് – അര കപ്പ്
2 .തക്കാളി -2 എണ്ണം
3 .വെളുത്തുള്ളി -4 അല്ലി ചതച്ചത്
4 .പച്ചമുളക് -3 എണ്ണം
5 .ജീരകം -ഒന്നര ടേബിൾ സ്പൂൺ
6 .കുരുമുളക് – ഒന്നര ടേബിൾ സ്പൂൺ
7 .മല്ലി -ഒന്നര ടേബിൾ സ്പൂൺ
8 .കായപ്പൊടി -അര ടീസ്പൂൺ
9 .പുളി- ഒരു നെല്ലിക്ക വലിപ്പത്തിൽ
10 .കടുക് – അര ടീസ്പൂൺ
11 .കറിവേപ്പില -കുറച്ച്
12 .വറ്റൽ മുളക് -2 എണ്ണം
13. വെളിച്ചെണ്ണ – ഒരു ടേബിൾ സ്പൂൺ
14 .മഞ്ഞൾപൊടി -അര ടീസ്പൂൺ
15 .മല്ലിയില-കുറച്ച്
തയ്യാറാക്കുന്ന വിധം;-
പരിപ്പ്, ഒരു തക്കാളി (വലുതായി അരിഞ്ഞത്) , മഞ്ഞൾ പൊടി എന്നിവ ഒരു കുക്കറിൽ നന്നായി വേവിച്ചു വയ്ക്കുക .കുരുമുളകും ജീരകവും മല്ലിയും ഒരു ചീനിച്ചട്ടിയിൽ എണ്ണ ഒഴിക്കാതെ നന്നായി വറുത്തെടുത്ത് പൊടിച്ചു വയ്ക്കുക. ഒരു കപ്പ് പുളി വെള്ളം എടുത്തു വയ്ക്കുക. ഒരു ചീനിച്ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക്, വറ്റൽ മുളക്.കറിവേപ്പില എന്നിവ ഇട്ടു വഴറ്റുക. ഇതിൽ പച്ചമുളകും വെളുത്തുള്ളിയും ചേര്‍ത്ത് കുറച്ചു സമയം കൂടി വഴറ്റണം. അതിനു ശേഷം ഒരു തക്കാളി ചെറുതായ് അരിഞ്ഞത് ചേർക്കുക. കായപ്പൊടിയും ചേർക്കുക .ഇതിൽ പുളിവെള്ളം, പരിപ്പ് വേവിച്ചത്, പൊടിച്ച മിശ്രിതം (രണ്ടു ടേബിൾ സ്പൂൺ),ആവശ്യത്തിന് വെള്ളം എന്നിവ ചേർക്കുക. മല്ലി ഇലയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ,തിളയ്ക്കുന്നതിനു മുൻപ് തീ അണയ്ക്കുക. രുചികരമായ പരിപ്പു രസം തയ്യാര്‍.