"> സേമിയ ഉപ്പുമ | Malayali Kitchen
HomeFood Talk സേമിയ ഉപ്പുമ

സേമിയ ഉപ്പുമ

Posted in : Food Talk, Recipes on by : Ninu Dayana

 

ചേരുവകൾ :-

എണ്ണ – 1 ടേബിൾ സ്പൂൺ

കടുക് -1 ടീ സ്പൂൺ

ഉഴുന്ന് പരിപ്പ്, കടല പരിപ്പ് – 1 ടേബിൾ സ്പൂൺ വീതം

പച്ച മുളക് -2 എണ്ണം (നീളത്തിൽ നെടുകെ പിളർന്നത് )

സവാള – 1 ( ചെറു കഷ്ണങ്ങളാക്കിയത് )

കാരറ്റ്, ബീൻസ് -1/4 കപ്പ് വീതം (ചെറു കഷ്ണങ്ങളാക്കിയത് )

മഞ്ഞൾപ്പൊടി, മല്ലിപ്പൊടി – 1/4 ടീ സ്പൂൺ വീതം

മുളകുപൊടി – 1/2 ടീ സ്പൂൺ

തക്കാളി – 1 എണ്ണം (ചെറു കഷ്ണങ്ങളാക്കിയത് )

അണ്ടിപ്പരിപ്പ് -4 എണ്ണം (ചെറു കഷ്ണങ്ങൾ )

ഉപ്പ് – 1 1/2 ടീ സ്പൂൺ

സേമിയ വറുത്തത് – 1 കപ്പ്

വെള്ളം – 1 3/4 കപ്പ്

മല്ലിയില, കറിവേപ്പില – ആവശ്യത്തിന്

നിലക്കടല – 1/4 കപ്പ്

തയാറാക്കുന്ന വിധം;-

ചട്ടിയിൽ എണ്ണ തിളപ്പിച്ച്‌ കടുക്, ഉഴുന്ന്, കടല പരിപ്പുകൾ ഇട്ട് പൊട്ടിക്കുക.

അതിലേക്ക് പച്ച മുളക് ഇട്ട് 2 മിനിറ്റ് വഴറ്റി, സവാള, കാരറ്റ്, ബീൻസ് എന്നിവ ചേർത്ത് 5 മിനിറ്റ് വഴറ്റുക. അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്തിളക്കുക. ശേഷം തക്കാളി ചേർത്ത് വഴറ്റുക. അതിലേക്ക് അണ്ടിപ്പരിപ്പ് ചേർക്കുക. ഉപ്പും ചേർത്ത് കൊടുക്കുക. വറുത്ത സേമിയയിട്ട് വെള്ളം ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. 6-7മിനിറ്റ് തീയിൽ വെന്ത ശേഷം മല്ലിയില ചേർക്കുക. അതിലേക്ക് നിലക്കടലയും ചേർക്കാം. കറിവേപ്പില കൂടി ചേർത്ത് 5 മിനിറ്റ് ഇളം തീയിൽ വേവിക്കുക. തീ അണച്ച് 10 മിനിറ്റ് അടപ്പ് ഉപയോഗിച്ച് മൂടി വെച്ച ശേഷം തുറന്നു വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *