8 September, 2020
രോഗപ്രതിരോധ ശക്തിക്കും ചര്‍മ സംരക്ഷണത്തിനും സൂപ്പ്

ചേരുവകള്‍;-
ബട്ടര്‍- രണ്ട് ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി, ചതച്ചത്- നാല് മുതല്‍ അഞ്ച് വരെ
കാരറ്റ്, ചെറുതായി അരിഞ്ഞത്- 250 ഗ്രാം
മത്തങ്ങ, ചെറിയ കഷണങ്ങളാക്കിയത്- 250ഗ്രാം
വെള്ളം- രണ്ട് കപ്പ്
ഉപ്പ്- പാകത്തിന്
ഫ്രെഷ് ക്രീം, കുരുമുളക് പൊടി
തയ്യാറാക്കുന്ന വിധം;-
പ്രഷര്‍ കുക്കര്‍ ചൂടാകുമ്പോള്‍ അതില്‍ ബട്ടര്‍ ഒഴിക്കുക. അതിലേക്ക് വെളുത്തുള്ളി ഇട്ട് ഇളക്കുക. വെളുത്തുള്ളി ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ കാരറ്റ്, മത്തങ്ങ, ഉപ്പ് എന്നിവയിട്ട് രണ്ട് മൂന്ന് മിനിട്ട് വഴറ്റുക. ഇനി പാകത്തിന് വെള്ളമൊഴിച്ച് കുക്കറടക്കാം. രണ്ട് വിസില്‍ വന്ന ശേഷം തീയണച്ച് പ്രഷര്‍ പൂര്‍ണമായി പോകുന്നതു വരെ വയക്കാം. ഇനി ഈ ചേരുവകളെ ഒരു ബ്ലെന്‍ഡറില്‍ ഒഴിച്ച് അരച്ച് ശേഷം അരിച്ചെടുക്കാം. സേര്‍വിങ് ബൗളിലേക്ക മാറ്റി ഫ്രഷ്ക്രീമും കുരുമുളക്പൊടിയും വിതറി അലങ്കരിക്കാം.