8 September, 2020
വെർമിസെല്ലി പിസ്സ

ചേരുവകൾ;-
വെർമിസെല്ലി – 250 ഗ്രാം
കോൺഫ്ലോർ – 2 ടീസ്പൂൺ
പിസ്സ സോസ് – 2 ടേബിൾസ്പൂൺ
മുട്ട – 2 എണ്ണം
പിസ്സാ സോസ് – ആവശ്യത്തിന്
സവാള
കാപ്സിക്കം
ബീഫ് ഉപ്പും പിസ്സാ സോസും ചേർത്ത് നന്നായി വേവിച്ചത്.
പിസ്സാ സീസണിങ് മസാല
മോസറില്ല ചീസ്
ചെഡാർ ചീസ്
തയാറാക്കുന്ന വിധം;-
വെള്ളം ചൂടായ ശേഷം വെർമിസെല്ലി ഉപ്പ് ചേർത്ത് മുക്കാൽ വേവിന് വെള്ളം കളഞ്ഞ് മാറ്റി വയ്ക്കുക.
ഇതിലേക്ക് രണ്ട് ടീസ്പൂൺ കോൺഫ്ലവറും രണ്ട് ടേബിൾസ്പൂൺ പിസ്സാ സോസും ഒഴിച്ച് യോജിപ്പിച്ച് മാറ്റി വയ്ക്കുക. (മാഗി മസാലയും ഉപയോഗിക്കാം).
നന്നായി ചൂടായ ഒരു ഫ്രൈയിങ് പാനിൽ നന്നായി ബട്ടർ പുരട്ടി സേമിയാ മിക്സ് ചേർത്ത് നന്നായി പരത്തി പ്രസ്സ് ചെയ്ത് ഇതിന്റെ മുകളിലേക്ക് മുട്ട ഉപ്പും ചേർത് അടിച്ചത് ഒഴിച്ച് ഏകദേശം ഒന്ന് ക്രിസ്പ്പി ആയി തുടങ്ങുമ്പോൾ തിരിച്ചിടുക.
ഇതിന്റെ മുകളിലേക്ക് ആവശ്യത്തിന് പിസ്സാ സോസ് പുരട്ടാം. സവാള ചെറുതായി അരിഞ്ഞതും കാപ്സിക്കം, പിസ്സാ സോസ് എന്നിവ ചേർത്ത് വേവിച്ച ബിഫ് ചെറിയതായി അരിഞ്ഞതും പിസ്സാ സീസണിങ് മസാലയും ഇട്ട് മുകളിൽ മോസറില്ല ചീസ്, ചെഡാർ ചീസ് ഇവ ഇട്ട് 10 – 15 മിനിറ്റ് ചെറിയ തീയിൽ അടച്ച് വെച്ച് ചീസ് ഓംലറ്റ് ആയശേഷം ചൂട് മാറുന്നതിന് മുൻപ് മുറിച്ച് കഴിക്കാം.
ബിഫിനു പകരം ചിക്കൻ അല്ലങ്കിൽ പനീർ ഉപയോഗിക്കാം