8 September, 2020
ഫിഷ് ടിക്കാ മസാല

ചേരുവകൾ;-
മീൻ അത്യാവശ്യം വലുപ്പത്തിൽ നുറുക്കി എടുത്തത് – 1 കിലോഗ്രാം
മുളകുപൊടി – 2 ടേബിൾസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
കുരുമുളക് പൊടി – 1 ടീസ്പൂൺ
മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
നാരങ്ങാനീര് – 1കപ്പ്
ഉപ്പ് – 1 ടീസ്പൂൺ
ആദ്യം തന്നെ മുകളിൽ പറഞ്ഞ ചേരുവകൾ ചേർത്ത് മീൻ മാരിനേറ്റ് ചെയ്ത് വയ്ക്കുക.
മസാല ഉണ്ടാക്കുവാനുള്ള ചേരുവകൾ;-
ജീരകം – 1 ടീസ്പൂൺ
പെരുഞ്ചീരകം- 1 ടീസ്പൂൺ
വെളുത്തുളളി – 10 അല്ലി
ഉള്ളി – 15/20 അല്ലി അരിഞ്ഞത്
മുളകുപൊടി – 2 ടേബിൾ സ്പൂൺ
കുരുമുളക് പൊടി – 1 ടീസ്പൂൺ
മല്ലി – 2 ടീസ്പൂൺ
തക്കാളി – 2 എണ്ണം അരിഞ്ഞത്
തേങ്ങാ പാൽ – 1 കപ്പ്
കശുവണ്ടി – 1കപ്പ്
മല്ലി ഇല – 1 തണ്ട്
വെളിച്ചെണ്ണ, ഉപ്പ്, ഇവ ആവശ്യത്തിന്
തയാറാക്കുന്ന വിധം;-
ഫ്രൈയിങ് പാനിൽ എണ്ണ ചൂടായശേഷം മല്ലി, മുളകുപൊടി , കുരുമുളക് പൊടി, പെരും ജീരകവും ജീരകവും ഇഞ്ചി, വെളുത്തുളളി, ഉപ്പ്, ഉള്ളി, തക്കാളി, ഇവ ചേർത്ത് വഴറ്റി എടുത്ത ശേഷം മിക്സിയിൽ അടിച്ചു പേസ്റ്റ് പരുവത്തിൽ എടുക്കുക അത് മാറ്റി വയ്ക്കുക.
മാരിനേറ്റ് ചെയ്ത് വച്ചിരിക്കുന്ന ഫിഷ് ഫ്രയിങ് പാനിൽ കുറച്ച് ഓയിലിൽ ടിക്ക ചെയ്ത് എടുക്കുക.
ഇനി നമുക്ക് ഫിഷ് ടിക്ക മസാല ഉണ്ടാക്കാം
നേരത്തെ ചെയ്ത് വച്ചിരിക്കുന്ന മസാല ഫ്രയിങ് പാനിൽ ഒഴിച്ച് ചൂടാകുമ്പോൾ ടിക്ക ചെയ്തു വച്ചിരിക്കുന്ന മീൻ ഇട്ട് മിനിറ്റ് യോജിപ്പിച്ച് വാങ്ങുക.
ഇനി ഇതിലേക്ക് എടുത്ത് വച്ചിരിക്കുന്നു തേങ്ങാപ്പാലിൽ കശുവണ്ടി ചേർത്ത് നന്നായി അടിച്ചെടുക്കുക ക്രീം ഉപയോഗിക്കുന്നതിന് പകരമാണ് ഈ മിശ്രിതം. കുറച്ച് മല്ലിയില കൊണ്ട് അലങ്കരിച്ച് വിളമ്പാം.