8 September, 2020
വറുത്ത മീൻ കുടംപുളിയിട്ട് വച്ചത്

ചേരുവകൾ;-
ആവോലി മീൻ – അര കിലോ
ചെറിയുള്ളി – 8 എണ്ണം
ഇഞ്ചി – ചെറിയ കഷ്ണം
വെളുത്തുള്ളി – 5 അല്ലി
പച്ചമുളക് – 4 എണ്ണം
കറിവേപ്പില – 3 തണ്ട്
കുടംപുളി – 4 എണ്ണം
കട്ടി തേങ്ങാപാൽ – കാൽ കപ്പ്
മുളകുപൊടി – 3 ടീസ്പൂൺ
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
കടുക് – 1 ടീസ്പൂൺ
ഉലുവ – കാൽ ടീസ്പൂൺ
വെളിച്ചെണ്ണ – 4 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയാറാകുന്ന വിധം ;-
ആദ്യം തന്നെ മീനിൽ മഞ്ഞൾപൊടിയും മുളക് പൊടിയും ഉപ്പും ചേർത്ത് പുരട്ടികുറച്ച് സമയം മാറ്റിവയ്ക്കണം. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി മീൻ വറുത്തെടുക്കണം. മീൻ വറുത്തെടുത്ത അതേ വെളിച്ചെണ്ണയിൽ തന്നെ കടുകും ഉലുവയും ചേർത്ത് പൊട്ടിച്ചതിനു ശേഷം ഇതിൽ ഇഞ്ചിയും, വെളുത്തുള്ളിയും, പച്ചമുളകും, ചെറിയുള്ളിയും, കറിവേപ്പിലയും ചേർത്ത് വഴറ്റണം. വഴന്നു വന്നാൽ പൊടികൾ ചേർത്ത് കൊടുക്കാം. ശേഷം കുടംപുളി ചേർക്കാം, ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം. ഇത് ഒന്ന് തിളച്ചു വന്നാൽ കട്ടി തേങ്ങാപാൽ ചേർക്കാം. കറി കുറുകിവന്നാൽ വറുത്തു വച്ച മീൻ കഷണങ്ങൾ ചേർക്കാം. നല്ല രുചിയുള്ള കുടംപുളിയിട്ട് വറ്റിച്ചു വച്ച ഒന്നാംതരം മീൻ കറി തയാർ.