9 September, 2020
അവല് ഉപ്പുമാവ്

ചേരുവകള്‍;-
അവല് – ഒന്നര കപ്പ്
പച്ചമുളക് നുറുക്കിയത് – 3 എണ്ണം
സവാള നുറുക്കിയത് – ഒന്ന്
പീസ്, ബീന്‍സ്, കാരറ്റ്, കോളിഫ്ലവർ വേവിച്ചത് – ഒരു കപ്പ്
മഞ്ഞള്‍പ്പൊടി – കാല് ടീസ്പൂണ്‍
തക്കാളി നുറുക്കിയത് – അര കപ്പ്
എണ്ണ – ഒന്നര ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
മല്ലിയില -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം;-
അവല് നന്നായി കഴുകി മാറ്റി വെയ്ക്കുക. കടായിയില്‍ എണ്ണ ചൂടാകുമ്പോള്‍ പച്ചമുളക്, സവാള, മഞ്ഞള്‍പ്പൊടി എന്നിവയിട്ട് വഴറ്റുക. അതിലേക്ക് തക്കാളി ചേര്‍ത്ത് നാല് മിനിട്ട് വഴറ്റണം. ശേഷം പച്ചക്കറികളിട്ട് രണ്ട് മിനിട്ട് വഴറ്റാം. ചെറുതീയില്‍ അവല്, ഉപ്പ് എന്നിവയിട്ട് നാല് മിനിട്ട് വേവിക്കാം. മല്ലിയില കൊണ്ട് അലങ്കരിച്ച് ഉപയോഗിക്കാം.