"> ബ്രെഡ്ബജി | Malayali Kitchen
HomeFood Talk ബ്രെഡ്ബജി

ബ്രെഡ്ബജി

Posted in : Food Talk, Recipes on by : Ninu Dayana

 

ചേരുവകള്‍;-

ബ്രെഡ്- 5 പീസ്
കടലമാവ്- 2 ടേബിള്‍ സ്പൂണ്‍
മൈദ- 1 ടേബിള്‍ സ്പൂണ്‍
സവാള- 1 ടേബിള്‍ സ്പൂണ്‍
മല്ലിയില (ചെറുതായി അരിഞ്ഞത്) – 2 ടേബിള്‍ സ്പൂണ്‍
പച്ചമുളക് ചെറുതായി അരിഞ്ഞത്- 1 ടേബിള്‍ സ്പൂണ്‍

ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

കടലമാവ്, മൈദ, ഉപ്പ് എന്നിവ ചേര്‍ത്ത് ദോശമാവിന്റെ പരുവത്തില്‍ മിശ്രിതം ഉണ്ടാക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞെടുത്ത പച്ചമുളക്, സവാള, മല്ലിയില എന്നിവ ചേര്‍ക്കുക. ബ്രെഡ് ഇഷ്ടമുള്ള രൂപത്തില്‍ മുറിച്ചെടുത്തോ മുഴുവനായോ മിശ്രിതത്തില്‍ മുക്കി വറുത്തെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *