9 September, 2020
ചിക്കന്‍ ബണ്‍

ചേരുവകള്‍;-
ചിക്കന്‍ (ബോണ്‍ ലെസ്) : 250 ഗ്രാം
ചെറുനാരങ്ങാനീര്, കുരുമുളകുപൊടി, പഞ്ചസാര, ഇഞ്ചി-വെളുത്തുള്ളി ചെറുതായരിഞ്ഞത് : ഒരു ടീസ്പൂണ്‍ വീതം
ഉപ്പ് : ആവശ്യത്തിന്
മഞ്ഞള്‍പൊടി, യീസ്റ്റ് : അര ടീസ്പൂണ്‍ വീതം
മല്ലിപ്പൊടി : രണ്ട് ടീസ്പൂണ്‍
തേന്‍, ചെറിയുള്ളി, ചൂടുവെള്ളം : അരക്കപ്പ് വീതം
തക്കാളി : ഒന്ന്
ഗോതമ്പ് പൊടി : രണ്ട് കപ്പ്
മുട്ട : ഒന്ന്
തയ്യാറാക്കുന്ന വിധം;-
യീസ്റ്റ് , ചെറുചൂടുവെള്ളത്തില്‍ പൊങ്ങാന്‍ വെക്കുക. ശേഷം ഗോതമ്പ് പൊടി , ഉപ്പ് , എണ്ണ , മുട്ട എന്നിവ ചേര്‍ത്ത് കുഴച്ച് നനഞ്ഞ തുണികൊണ്ടണ്ട് മൂടി പൊങ്ങാന്‍ വെക്കുക. ചിക്കനില്‍ ഉപ്പ്, മഞ്ഞള്‍പൊടി, നാരങ്ങാനീര്, കുരുമുളകുപൊടി എന്നിവ ചേര്‍ത്തിളക്കുക. ചൂടായ എണ്ണയില്‍ ഇഞ്ചി-വെളുത്തുള്ളി അരിഞ്ഞത്, ചെറിയുള്ളി, മല്ലിപ്പൊടി, തക്കാളി എന്നിവ യഥാക്രമം വഴറ്റിയശേഷം ചിക്കന്‍ ചേര്‍ത്ത് വേവിക്കുക. ചിക്കനില്‍ മസാല പൊതിയുമ്പോള്‍ വാങ്ങിവെക്കാം. ഒരു ടീസ്പൂണ്‍ തേനും ചേര്‍ക്കുക. പൊങ്ങിയ മാവ് ഉരുളകളാക്കി കൈകൊണ്ട് ചെറിയ ബണ്‍ പോലെ പരത്തി നടുവില്‍ ഓരോ സ്പൂണ്‍ ചിക്കന്‍ ഫില്ലിങ് വെക്കുക. വീണ്ടും ബണ്‍ പോലെയാക്കി നെയ്യ് പുരട്ടിയ പാത്രത്തില്‍ വെക്കുക. ഇരട്ടി വലുപ്പമാകുമ്പോള്‍ അപ്പച്ചെമ്പില്‍ വെച്ച് ആവി കയറ്റുക. തണുത്തശേഷം മീതെ ഓരോ ടേബിള്‍ സ്പൂണ്‍ തേനൊഴിച്ച് വിളമ്പാം.