10 September, 2020
പഴം നുറുക്ക് കാളൻ

ചേരുവകള്‍;-
ഏത്തപ്പഴം- മൂന്നെണ്ണം
മഞ്ഞള്‍പ്പൊടി- കാല് ടീസ്പൂണ്‍
തൈര്- അര ലിറ്റര്‍
തേങ്ങ- ഒന്ന്
ജീരകം- കാല് ടീസ്പൂണ്‍
ഉലുവ- കാല് ടീസ്പൂണ്‍
വറ്റല്‍ മുളക്- മൂന്നെണ്ണം
കറിവേപ്പില- മൂന്ന് തണ്ട്
മുളകുപൊടി- കാല് ടീസ്പൂണ്‍
കുരുമുളക്പൊടി- അര ടീസ്പൂണ്‍
വെളിച്ചെണ്ണ- 50 മില്ലി
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം;-
അധികം പഴുത്ത് ഉടയാത്ത പഴമാണ് വേണ്ടത്. പഴം വലിയ കഷണങ്ങളായി മുറിച്ച് അല്പം വെള്ളവും ഉപ്പും മഞ്ഞള്‍പ്പൊടിയും മുളക്പൊടിയും ചേര്‍ത്ത് വേവിക്കുക. ശേഷം ഇതിലേക്ക് ജീരകവും തേങ്ങയും ചേര്‍ത്ത് അരച്ചെടുത്തത് മിക്സ് ചെയ്യാം. ചെറുതായി തിളവരുമ്പോള്‍ ഇറക്കി തൈര് ഉടച്ചത് ചേര്‍ക്കുക. ഇതിലേക്ക് കുരുമുളക് പൊടി വിതറാം. ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി വറ്റല്‍ മുളക്, കടുക്, ഉലുവ, കറിവേപ്പില എന്നിവയിട്ട് താളിച്ച് കാളന് മുകളില്‍ ഒഴിക്കാം. ചൂടോടെ വിളമ്പാം.