10 September, 2020
കോള്‍ഡ് കോഫി

ചേരുവകള്‍;-
ഇന്‍സ്റ്റന്റ് കോഫീ പൗഡര്‍- മൂന്ന് ടേബിള്‍സ്പൂണ്‍
ചൂടുവെള്ളം- ആവശ്യത്തിന്
തണുപ്പിച്ച പാല്- ഒരു ഗ്ലാസ്
പഞ്ചസാര- മൂന്ന് ടേബിള്‍സ്പൂണ്‍
ഐസ് ക്യൂബ്സ്- മൂന്നോ നാലോ
തയ്യാറാക്കുന്ന വിധം;-
ഒരു ബൗളില്‍ കോഫീപൗഡര്, മൂന്ന് ടേബിള്‍ സ്പൂണ്‍ ചൂടുവെള്ളം, പഞ്ചസാര എന്നിവ എടുക്കുക. ക്രീം രൂപത്തിലാകും വരെ വിസ്ക് ഉപയോഗിച്ച് ഇളക്കാം. ഇതിന്റെ ബ്രൗണ്‍നിറം മാറി വരുന്നതുവരെ ഇളക്കണം. ഇപ്പോള്‍ കട്ടിയുള്ള ക്രീം ലഭിച്ചില്ലേ. ഇനി ഒരു ഗ്ലാസില്‍ ഐസ്ക്യൂബ്സ് ഇട്ട് അതിലേയ്ക്ക് പാല് ഒഴിക്കാം. മുക്കാല്‍ ഭാഗം പാല് ഒഴിച്ചാല്‍ മതി. ഇതിന് മുകളില്‍ മുമ്പേ തയ്യാറാക്കിയ ക്രീം ഫില്‍ ചെയ്യണം. ഇനി ഇത് പതിയെ ഇളക്കി പാലില്‍ ചേര്‍ത്ത് കുടിക്കാം.