10 September, 2020
മിക്സ് ജ്യൂസ്

ചേരുവകള്‍;-
പൈനാപ്പിള്‍ ജ്യൂസാക്കിയത്- 500 മില്ലി
ഓറഞ്ച് ജ്യൂസ്- 250 മില്ലി
ആപ്പിള്‍ ജ്യൂസ്- 250 മില്ലി
ശര്‍ക്കരപ്പാനി- 250 മില്ലി
ഏലയ്ക്കപ്പൊടി- അരടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം;-
മൂന്നു ജ്യൂസും വെവ്വേറെ ഏലയ്ക്കാപ്പൊടി ചേര്‍ത്ത് ഫ്രീസറില്‍ വെയ്ക്കുക. വിളമ്പുന്ന സമയത്ത് മൂന്ന് ജ്യൂസും എടുത്ത് ഏറ്റവും അടിയില്‍ രണ്ട് സ്പൂണ്‍ ശര്‍ക്കര പാനി ഒഴിച്ച് ലെയര്‍ ആയി മൂന്ന് ജ്യൂസും ഒഴിക്കുക. മുകളില്‍ അല്പം ശര്‍ക്കരപ്പാനിയോ ചെറുതായി അരിഞ്ഞ പഴം വിതറി വിളമ്പാം. തണുപ്പ് മാറുന്നതിനുമുമ്പ് ഇത് കുടിക്കണം.