12 September, 2020
കുക്കുംബര്‍ യോഗര്‍ട്ട് സലാഡ്

ചേരുവകള്‍;-
കുക്കുംബര്‍- അഞ്ചെണ്ണം
ചെറി ടൊമാറ്റോ- നാലെണ്ണം
കട്ടിത്തൈര്- 100 മില്ലി
ചതകുപ്പയില- ഒരു കതിര്‍പ്പ്
ഉപ്പ്- ആവശ്യത്തിന്
വെളുത്തുള്ളി- ഒന്ന്
പഞ്ചസാര- ആവശ്യത്തിന്
കടുകിന്റെ ഇല- ഒരു കതിര്‍പ്പ്
തയ്യാറാക്കുന്ന വിധം;-
കട്ടിത്തൈര് ഒരു വൃത്തിയുള്ള തുണിയില്‍ കെട്ടി തൂക്കി ഇടുക. അതിലെ പകുതിയോളം വെള്ളം വാര്‍ന്നു പോകുന്നതുവരെ ഇങ്ങനെ വയ്ക്കണം. ഇനി ചതകുപ്പയിലയും വെളുത്തുള്ളിയും നുറുക്കിയതിലേക്ക ഈ തൈര് ചേര്‍ത്ത് ഇളക്കാം. ഇനി ഉപ്പ്, പഞ്ചസാര എന്നിവ ചേര്‍ക്കാം. വെള്ളരി വട്ടത്തില്‍ കനം കുറച്ച് അരിഞ്ഞെടുക്കാം. ചെറി ടൊമാറ്റോ നാലായി വേണം മുറിക്കാന്‍. ഒരു ബൗളില്‍ നുറുക്കിയ കഷണങ്ങള്‍ ഇട്ട് അതിലേക്ക് തൈര് മിക്സ് ഒഴിച്ച് ഇളക്കി യോജിപ്പിക്കാം. ഇനി കടുകില കൊണ്ട് അലങ്കരിക്കാം.