"> ശംഖുപുഷ്പം ജ്യൂസ് | Malayali Kitchen
HomeFood Talk ശംഖുപുഷ്പം ജ്യൂസ്

ശംഖുപുഷ്പം ജ്യൂസ്

Posted in : Food Talk, Recipes on by : Ninu Dayana

 

ചേരുവകള്‍;-

ശംഖുപുഷ്പം-പത്തെണ്ണം.

നാരങ്ങാനീര് -ഒരു നാരങ്ങയുടേത്

ഇഞ്ചി- ഒരു കഷണം

പുതിനയില- 4

പഞ്ചസാര- മധുരത്തിന് ആവശ്യത്തിന്.

ഐസ്‌ക്യൂബ്- കുറച്ച്

വെള്ളം- ഒരു കപ്പ്

തയ്യാറാക്കുന്ന വിധം;-

ഒരു പാനില്‍ കുറച്ചു വെള്ളമൊഴിച്ച് ശംഖുപുഷ്പം നന്നായി തിളപ്പിക്കുക. പൂവിന്റെ കളര്‍ എല്ലാം വെള്ളത്തില്‍ പിടിച്ചതിനു ശേഷം അരിപ്പയില്‍ അരിച്ചു വെക്കുക. നന്നായി തണുത്തതിനുശേഷം ഇതില്‍ നിന്നും കുറച്ച് വെള്ളം ഐസ്‌ സെറ്റ് ആകാന്‍ വെക്കുക. ബാക്കി വെള്ളം നന്നായി തണുത്തതിനുശേഷം ഒരു മിക്‌സിയുടെ ജാറില്‍ ഒഴിച്ച് നാരങ്ങാനീര് ഇഞ്ചി കഷണം പുതിനയില ആവശ്യത്തിന് പഞ്ചസാര, സെറ്റ് ആകാന്‍ വെച്ച ഐസ് ക്യൂബ്‌സ് വെള്ളം എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഇത് അരിച്ചെടുത്ത് സേര്‍വിങ് ഗ്ലാസ്സിലേക്ക് ഒഴിക്കുക. അലങ്കരിക്കാന്‍ മുകളില്‍ സബ്ജ സീഡ്‌സ് കുതിര്‍ത്തത് ഇടാം കുറച്ച് ഐസ്‌ക്യൂബ് പൊതീനയില നാരങ്ങയുടെ പീസ് എന്നിവയിട്ട് അലങ്കരിച്ച ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *