13 September, 2020
വെജിറ്റബിള്‍ കട്ലറ്റ്

ചേരുവകള്‍;-
ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത്- അരകപ്പ്
സവാള- കാല്‍കപ്പ് പൊടിയായി അരിഞ്ഞത്
പച്ച മുളക്- പൊടിയായിഅരിഞ്ഞത് ഒരു ടീസ്പൂണ്‍
ഇഞ്ചി- അരടീസ്പൂണ്‍
വെളുത്തുള്ളി- ഒരു ടീസ്പൂണ്‍
കാരറ്റ് ഗ്രേറ്റ് ചെയ്തത്- അര കപ്പ്
ഗ്രീന്‍പീസ് പുഴുങ്ങിപൊടിച്ചത്- കാല് കപ്പ്
പെരിംജീരകംപൊടി- ഒരു ടീസ്പൂണ്‍
ഗരംമസാല- അര ടീസ്പൂണ്‍
പുതിനയില, വേപ്പില- ഒരു ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്.
പത്തിരി പൊടി- 4 ടീസ്പൂണ്‍
കോണ്‍ഫ്ളോര്‍- 2 ടീസ്പൂണ്‍
റവ- അര കപ്പ്
തയ്യാറാക്കുന്ന വിധം;-
ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ സവാളയും ചേര്‍ത്തു വഴറ്റുക. ഇതിലേക്ക് കാരറ്റ്, ഉരുളക്കിഴങ്ങ് ഗ്രീന്‍പീസ് എന്നിവകൂടി ചേര്‍ത്ത് ഇളക്കാം. ഇതില്‍ പാകത്തിന് ഉപ്പും, ഗരംമസാലയും പെരിംജീരക പൊടിയും പുതിനയും വേപ്പിലയും കുരുമുളക്പൊടിയും ചേര്‍ത്ത് എല്ലാം നന്നായി മിക്സ് ചെയ്ത് ഇറക്കി വെക്കുക. തണുത്ത ശേഷം നന്നായി കുഴച്ച് ഇഷ്ടപ്പെട്ട ആകൃതി യില്‍ പരത്തിവെക്കുക. പത്തിരി പൊടി, കോണ്‍ഫ്ളോര്‍, ഉപ്പ് എന്നിവ ചേര്‍ത്ത് ആവശ്യത്തിനുവെള്ളംചേര്ത്തു നേര്മയായികലക്കിവെക്കുക. റവ മിക്സിയില്‍ പൊടിച്ചു വെക്കുക. പരത്തി വെച്ച് കട്ലറ്റ് കലക്കി വെച്ച് മാവില്മുക്കി റവയില്‍ പൊതിഞ്ഞു വെളിച്ചെണ്ണയില്‍ വറുത്തു എടുക്കുക. മുട്ട വെള്ള ഒഴിവാക്കിയതാണ്. സോസു കൂട്ടി കഴിക്കാം.