"> ഫ്രഞ്ച് ടോസ്റ്റ് | Malayali Kitchen
HomeFood Talk ഫ്രഞ്ച് ടോസ്റ്റ്

ഫ്രഞ്ച് ടോസ്റ്റ്

Posted in : Food Talk, Recipes on by : Ninu Dayana

 

ചേരുവകൾ;-

കറുവാപ്പട്ട പൊടിച്ചത്- ഒരു ടീസ്പൂൺ

ജാതിക്ക പൊടിച്ചത്- കാൽ ടീസ്പൂൺ

പഞ്ചസാര- രണ്ട് ടേബിൾ സ്പൂൺ

വെണ്ണ- നാല് ടേബിൾ സ്പൂൺ

മുട്ട- നാലെണ്ണം

പാൽ- കാൽ കപ്പ്

വനില എസ്സൻസ്- അര ടീസ്പൂൺ

വൈറ്റ് ബ്രെഡ്- എട്ടെണ്ണം

മേപ്പിൾ സിറപ്പ്- അര കപ്പ്

തയ്യാറാക്കുന്ന വിധം;-

ചെറിയ ബൗളിൽ കറുവാപ്പട്ടപ്പൊടിയും ജാതിക്ക പൊടിച്ചതും പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്യുക. ശേഷം പാനെടുത്ത് ചെറുചൂടിൽ വെണ്ണ ചൂടാക്കുക. ഇനി മുട്ട അടിച്ചുവച്ചതിലേക്ക് പാലും കറുവാപ്പട്ട മിശ്രിതവും വനില എസ്സൻസും ചേർക്കുക. ഈ മിശ്രിതത്തിലേക്ക് ബ്രെഡ് മുക്കി പാനിലേക്കു വെക്കുക. ​ഗോൾഡൻ ബ്രൗൺ നിറമായതിനുശേഷം വാങ്ങിവെക്കാം. മേപ്പിൾ സിറപ്പ് പാവി ആവശ്യാനുസരണം കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *