15 September, 2020
ഓറഞ്ചും ചോക്ലേറ്റും ചേര്‍ന്ന ചോക്ലേറ്റ് ബോളുകള്‍

കാന്‍ഡീഡ് ഓറഞ്ച് പീല്‍
ചേരുവകള്‍;-
ഓറഞ്ച് പീല്‍- 30 ഗ്രാം
പഞ്ചസാര മുക്കാല്‍- കപ്പ്
ഓറഞ്ച് പീല്‍ തയ്യാറാക്കുന്ന വിധം;-
ഓറഞ്ച് പീലും വെള്ളവും സോസ് പാനിലിട്ട് തിളപ്പിക്കുക. എന്നിട്ട് അരിച്ചശേഷം വീണ്ടും വെള്ളമൊഴിച്ച് തിളപ്പിച്ച് അരിച്ചുമാറ്റുക. ഓറഞ്ച് പീല്‍ സോസ് പാനിലേക്ക് മാറ്റി, അരക്കപ്പ് പഞ്ചസാരയും അരക്കപ്പ് വെള്ളവുമൊഴിച്ച് ചെറുതീയില്‍ തിളപ്പിക്കുക. പതിനെട്ട് മിനിട്ട് വെക്കണം. ചെറുതായി കട്ടിയായി തുടങ്ങുമ്പോള്‍, അത് അരിച്ചുമാറ്റുക. ഓറഞ്ച് പീല്‍, ലൈന്‍ ചെയ്ത ബേക്കിങ് ട്രേയിലേക്ക് മാറ്റുക. തണുക്കുമ്പോള്‍ മറ്റൊരു പ്ലേറ്റിലേക്ക് മാറ്റി പഞ്ചസാരയില്‍ മുക്കിയെടുക്കാം.
കാന്‍ഡീഡ് ഓറഞ്ച് പീല്‍ ചോക്ലേറ്റ്
ചേരുവകള്‍;-
ഡാര്‍ക്ക് ചോക്ലേറ്റ്- 20 ഗ്രാം
കാന്‍ഡീഡ് ഓറഞ്ച് പീല്‍- 30 ഗ്രാം
തയ്യാറാക്കുന്ന വിധം;-
ഡാര്‍ക്ക് ചോക്ലേറ്റ് മൈക്രോവേവ് ഓവനില്‍ ഉരുക്കുക. ഓരോ മോള്‍ഡിലും ആദ്യം ഒന്നോ രണ്ടോ ടീസ്പൂണ്‍ ചോക്ലേറ്റ് ഉരുക്കിയത് നിറയ്ക്കുക. ശേഷം ഒരു ഓറഞ്ച് പീല്‍ ഇടണം. മുകളില്‍ വീണ്ടും ചോക്ലേറ്റ് ഉരുക്കിയത് ഒഴിക്കുക. നന്നായി തണുക്കുമ്പോള്‍ പത്ത് മിനിട്ട് ഫ്രിഡ്ജില്‍ വെക്കാം.