15 September, 2020
ബനാന ചോക്ലേറ്റ് മഫിന്‍സ്

ചേരുവകള്‍;-
1. നന്നായി പഴുത്ത റോബസ്റ്റ- മൂന്ന് എണ്ണം
2. മൈദ- ഒന്നേമുക്കാല്‍ കപ്പ്
3. ബേക്കിങ് പൗഡര്‍- രണ്ട് ടീസ്പൂണ്‍
4. ബേക്കിങ് സോഡ- കാല് ടീസ്പൂണ്‍
5. ഉപ്പ്- ഒരു നുള്ള്
6. കറുവപ്പട്ട പൊടിച്ചത് (ഓപ്ഷണല്‍ ) കാല് ടീസ്പൂണ്‍
7. പഞ്ചസാര – അരക്കപ്പ്
8. വെജിറ്റബിള്‍ ഓയില്‍ / ബട്ടര്‍ – മൂന്നിലൊന്ന് കപ്പ് + ഒരു ടേബിള്‍ സ്പൂണ്‍
9. മുട്ട- ഒരെണ്ണം
10. പാല്- കാല്‍ക്കപ്പ്
11. വാനില എസന്‍സ്- ഒരു ടീസ്പൂണ്‍
12. ചോക്ലേറ്റ് ചിപ്സ് മുക്കാല്‍ക്കപ്പ്
തയ്യാറാക്കുന്ന വിധം;-
ഓവന് 350 ഡിഗ്രി ഫാരന്‍ഹീറ്റില്‍ പ്രീഹീറ്റ് ചെയ്യുക. മൈദ, ബേക്കിങ്പൗഡര്‍, ബേക്കിങ്സോഡ, ഉപ്പ്, കറുവപ്പട്ട പൊടിച്ചത് എന്നിവ മിക്സ് ചെയ്ത് മാറ്റിവെക്കുക. വേറൊരു ബൗളില്‍ പഴം നന്നായി ഉടച്ചുവെക്കുക. ഇതിലേക്ക് പഞ്ചസാര, ബട്ടര്‍, മുട്ട, പാല്, വാനില എസന്‍സ് എന്നീ ചേരുവകള്‍ ചേര്‍ത്ത് നന്നായി ഇളക്കിച്ചേര്‍ക്കുക. ഇതിലേക്ക് നേരത്തെ മിക്സ്ചെയ്ത് മാറ്റിവെച്ചിരിക്കുന്ന ഡ്രൈ ചേരുവകള്‍ ചേര്‍ത്ത് കട്ടകെട്ടാത്ത രീതിയില്‍ മിക്സ് ചെയ്തെടുക്കുക. ഓവര്മിക്സ് ചെയ്യരുത്.
ഇതിലേക്ക് ചോക്ലേറ്റ് ചിപ്സ് ചേര്‍ത്ത്, ഫോള്‍ഡ് ചെയ്ത് ഒന്ന് യോജിപ്പിക്കുക. ഈ മാവ് എണ്ണതേച്ച ഒരു മഫിന്‍ പാനിലേക്ക് മുക്കാല്‍ഭാഗം നിറയുന്ന രീതിയില്‍ ഒഴിക്കുക. 1720 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. ഒരു ടൂത്ത്പിക്ക് ഉപയോഗിച്ച് പാകംനോക്കി ഓവനില്‍നിന്ന് മാറ്റാം.