"> ചില്ലിചിക്കൻ | Malayali Kitchen
HomeFood Talk ചില്ലിചിക്കൻ

ചില്ലിചിക്കൻ

Posted in : Food Talk, Recipes on by : Ninu Dayana

 

ചേരുവകൾ;-

ചിക്കൻ – 350 ​ഗ്രാം
ഉപ്പ്- ആവശ്യത്തിന്
മുട്ട- 1
കോൺഫ്ളോർ- അര കപ്പ്
ഇഞ്ചി പേസ്റ്റാക്കിയത്- അര ടീസ്പൂൺ
വെളുത്തുള്ളി പേസ്റ്റാക്കിയത്- അര ടീസ്പൂൺ
എണ്ണ- വറുത്തെടുക്കാൻ
ഉള്ളി- രണ്ടെണ്ണം
സോയാ സോസ്- 1 ടേബിൾ സ്പൂൺ
വിനാ​ഗിരി- 2 ടേബിൾ സ്പൂൺ
പച്ചമുളക്- അലങ്കരിക്കാൻ

തയ്യാറാക്കുന്ന വിധം;-

മുട്ട, കോൺഫ്ളോർ, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് മിക്സ് ചെയ്തതിലേക്ക് ചിക്കൻ ചേർക്കുക. നന്നായി മസാലയിൽ മിക്സ് ചെയ്തതിനു ശേഷം മുപ്പതു മിനിറ്റ് മാരിനേറ്റ് ചെയ്യാൻ വെക്കുക. പാനിൽ എണ്ണയൊഴിച്ച് ഡീപ് ഫ്രൈ ചെയ്തെടുക്കുക. ശേഷം മറ്റൊരു പാനിൽ രണ്ട് ടേബിൾ സ്പൂൺ എണ്ണയൊഴിച്ച് ഉള്ളി ചേർത്ത് വഴറ്റുക. ഇതിലേക്ക് പച്ചമുളക് ചേർത്ത് വഴറ്റുക. ഉപ്പും സോയാ സോസും വിനാ​ഗിരിയും ചേർത്ത് ഇളക്കിയതിലേക്ക് ഫ്രൈ ചെയ്തു വച്ചിരിക്കുന്ന ചിക്കൻ ചേർക്കുക. വീണ്ടും ഇളക്കി നന്നായി പിടിച്ചതിനു ശേഷം വാങ്ങിവെക്കാം. പച്ചമുളക് കൊണ്ട് അലങ്കരിച്ച് ചൂടോടെ വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *