16 September, 2020
സാല്‍മണ്‍ ബര്‍ഗര്‍

ചേരുവകള്‍;-
മുട്ട: ഒന്ന്
സാല്‍മണ്‍ മത്സ്യം തൊലി നീക്കി കനംകുറച്ച് അരിഞ്ഞത്: ഒരു കഷ്ണം
ഉള്ളി: രണ്ടെണ്ണം അരിഞ്ഞത്
അയമോദകം: മൂന്നു ടേബിള്‍ സ്പൂണ്‍
പാര്‍സ്ലി ഇലകള്‍: മൂന്നു ടേബിള്‍സ്പൂണ്‍
ഉപ്പ്, കുരുമുളക്: ആവശ്യത്തിന്
ഒലിവ് ഓയില്‍: ഒരു ടേബിള്‍സ്പൂണ്‍
ഗ്രീക്ക് യോഗര്‍ട്ട്: അരക്കപ്പ്
ലെമണ്‍ ജ്യൂസ്: രണ്ട് ടേബിള്‍ സ്പൂണ്‍
നാരങ്ങയുടെ തൊലി ചീകിയെടുത്തത്: ഒരു ടീസ്പൂണ്‍
ബര്‍ഗറിനുള്ള ബണ്‍ ടോസ്റ്റ് ചെയ്തത്: നാലെണ്ണം
ലെറ്റിയൂസ് ഇലകള്‍: എട്ടെണ്ണം
വെള്ളരിക്ക: രണ്ടെണ്ണം
ബ്രൊക്കോളി: രണ്ട് കപ്പ്
തയ്യാറാക്കുന്ന വിധം;-
ഒരു മീഡിയം ബൗള്‍ എടുത്ത് അതില്‍ മുട്ട നന്നായി അടിച്ചെടുക്കുക. ചുരുട്ടിയെടുത്ത സാല്‍മണ്‍, രണ്ടു ടീസ്പൂണ്‍ വീതം ഉള്ളി, അയമോദകം, പാര്‍സ്ലി ഇലകള്‍, ഉപ്പ്, കുരുമുളക് പൊടി എന്നിവ ഇതിലേക്ക് ചേര്‍ത്ത് സാല്‍മണ്‍ കൂട്ട് തയ്യാറാക്കുക.
ഒരു വലിയ തവയില്‍ ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ മീഡിയം തീയില്‍ ചൂടാക്കുക. നേരത്തെ തയ്യാറാക്കിയ സാല്‍മണ്‍ കൂട്ട് ഈ പാത്രത്തിലേക്ക് ഇട്ട് അര ഇഞ്ച് കനത്തില്‍ പാറ്റീസ് ആയി പരത്തിയെടുക്കുക. ഇവ ബ്രൗണ്‍ നിറമാകുന്നതു വരെ രണ്ടു മിനിറ്റ് വേവിക്കുക.
ഒരു ബൗള്‍ എടുത്ത് യോഗര്‍ട്ട്, നാരങ്ങാത്തൊലി ചീകിയെടുത്തത്, ലെമണ്‍ ജ്യൂസ്, ബാക്കിയുള്ള ഉള്ളി, പാര്‍സ്ലി ഇലകള്‍, ഉപ്പ്, കുരുമുളക് പൊടി എന്നിവ മിക്സ് ചെയ്യുക.
യോഗര്‍ട്ട് സോസ് ബര്‍ഗറിനുള്ള ഫ്രൈ ചെയ്ത ബണ്ണില്‍ പുരട്ടുക. ഇതിന് മുകളില്‍ ലെറ്റിയൂസ്, സാല്‍മണ്‍ കൂട്ട് ചേര്‍ത്ത് തയ്യാറാക്കിയ പാറ്റിസ്, വെള്ളരിക്ക, ബ്രൊക്കോളി ഇലകള്‍ എന്നിവ ചേര്‍ക്കുക. ഇതിന് മുകളില്‍ വീണ്ടും ബണ്‍ വെക്കുക. സാല്‍മണ്‍ ബര്‍ഗര്‍ തയ്യാര്‍.