17 September, 2020
ചെട്ടിനാട് മഷ്റൂം മസാല

ചേരുവകൾ;-
കൂണ്-200 ഗ്രാം
സവാള-1
തക്കാളി-2
ഇഞ്ചി-ചെറിയ കഷ്ണം
വെളുത്തുള്ളി-5
പച്ചമുളക്-1
ഉണക്കമുളക്-3
കുരുമുളകു പൊടി-1 സ്പൂണ്‍
മല്ലിപ്പൊടി-2 സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
പെരുഞ്ചീരകം-അര സ്പൂണ്‍
മല്ലിയില
കറിവേപ്പില
ഉപ്പ്
എണ്ണ
കടുക്
തയ്യാറാക്കുന്ന വിധം;-
കൂണ് നല്ലപോലെ കഴുകിയെടുത്തു വയ്ക്കുക. ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, സവാള, തക്കാളി എന്നിവ അരിയണം.
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക. ഇതിലേക്ക് ചുവന്ന മുളകും പെരുഞ്ചീരകം, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയും ചേര്‍ക്കുക. ഇത് നല്ലപോലെ വഴറ്റുക. ഇതിലേക്ക് സവാളയിട്ടു വഴറ്റി പിന്നീട് തക്കാളിയും ചേര്‍ക്കുക. മസാലപ്പൊടികളും ഉപ്പും ചേര്‍ത്ത് നല്ലപോലെ വഴറ്റിയ ശേഷം കൂണ് കഷ്ണങ്ങള്‍ ചേര്‍ത്തിളക്കണം. കറിവേപ്പില ഇട്ട ശേഷം പാത്രം അടച്ചു വച്ചു വേവിക്കണം.
മഷ്റൂം വെന്ത് ചാറ് കുറുകി കഷ്ണങ്ങളില്‍ പിടിക്കുമ്പോള്‍ വാങ്ങി വയ്ക്കാം. പിന്നീട് മല്ലിയില അരിഞ്ഞു ചേര്‍ക്കുകയുമാവാം. ചപ്പാത്തിക്കൊപ്പം കഴിയ്ക്കാന്‍ പറ്റിയ വിഭവമാണിത്.