"> തക്കാളി തൊക്ക് | Malayali Kitchen
HomeFood Talk തക്കാളി തൊക്ക്

തക്കാളി തൊക്ക്

Posted in : Food Talk, Recipes on by : Ninu Dayana

 

ചേരുവകൾ;-

1. തക്കാളി – 2എണ്ണം

2. ഉണക്കമുളക് – 4 എണ്ണം

3. സവാള – 1 ഇടത്തരം വലുപ്പം ഉള്ളത്

4. വെളുത്തുള്ളി അല്ലി – 6 എണ്ണം

5. വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ

6. ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് 4 വറ്റൽ മുളക് ചേർത്ത് വറുത്ത് കോരി മാറ്റി വക്കുക. ശേഷം അതേ എണ്ണയിൽ തന്നെ ഒരു ഇടത്തരം വലുപ്പമുള്ള സവാള ചെറുതാക്കി മുറിച്ചത് കൂടെ ചേർത്ത് കൊടുത്തിട്ട് ഒരു ഗോൾഡൻ നിറമാവുമ്പോൾ എണ്ണയിൽ നിന്നും കോരി മാറ്റിവക്കുക. എന്നിട്ട് ആ പാനിലേക്ക് രണ്ട് ഇടത്തരം വലുപ്പമുള്ള തക്കാളി ചെറിയ വലുപ്പത്തിൽ അരിഞ്ഞത് നിരത്തി വച്ചു കൊടുക്കുക. ഒപ്പം തന്നെ 6 വെളുത്തുള്ളി അല്ലി കൂടെ ചേർത്ത് കൊടുത്ത് 5 മിനിറ്റ് ഇടത്തരം തീയിൽ മൂടിവച്ച് വേവിക്കുക. അതിനു ശേഷം അടപ്പ് തുറന്ന് തക്കാളിയും വെളുത്തുള്ളിയും മറച്ചിടുക. വീണ്ടും 5 മിനിറ്റ് കൂടെ ഇടത്തരം തീയിൽ വേവിച്ചെടുക്കുക. അപ്പോഴേക്കും തക്കാളിയും വെളുത്തുള്ളിയും ചുട്ടെടുത്ത പോലെ ഒരു ചെറിയ കറുത്ത നിറം വരും. ആ സമയത്ത് തീ ഓഫാക്കി ഒരു പാത്രത്തിലേക്ക് കോരി മാറ്റി വക്കുക. ചൂടാറിയതിനു ശേഷം തക്കാളിയുടെ തൊലി നീക്കം ചെയ്യണം. എന്നിട്ട് ഒരു കല്ലിലോ അല്ലെങ്കിൽ കൈ ഉപയോഗിച്ചോ ഈ വേവിച്ചു വച്ചിരിക്കുന്ന എല്ലാ ചേരുവകളും നന്നായി ചതച്ചോ അല്ലെങ്കിൽ തിരുമ്മിയോ എടുക്കുക. ഇതിനെ ഒരു പാത്രത്തിലേക്ക് മാറ്റിയിട്ട് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *