"> പക്കാവട | Malayali Kitchen
HomeFood Talk പക്കാവട

പക്കാവട

Posted in : Food Talk, Recipes on by : Ninu Dayana

 

ചേരുവകൾ :-

1. അരിപ്പൊടി – 1 കപ്പ് (250 മില്ലി )

2. കടലപ്പൊടി – 1 കപ്പ് (125 മില്ലി) അരിപ്പൊടിയുടെ നേർ പകുതി

3. കായപ്പൊടി – 1/4 ടീസ്പൂൺ

4. വെളുത്ത എള്ള് – 1 ടീസ്പൂൺ

5. കാശ്മീരി മുളകുപൊടി – 1 ടേബിൾ സ്പൂൺ

6. ഉപ്പ് – ആവശ്യത്തിന്

7. വെണ്ണ – 1 ടേബിൾ സ്പൂൺ

8. എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം :-

1 മുതൽ 6 വരെ ഉള്ള ചേരുവകൾ ഒരു പാത്രത്തിൽ ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക അതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് ചപ്പാത്തി മാവ് പരുവത്തിൽ കുഴച്ചെടുക്കുക. ഒരു വിധം കുഴച്ചു കഴിഞ്ഞാൽ വെണ്ണ ചേർത്ത് നന്നായി കുഴച്ചു വയ്ക്കുക. സേവാ നാഴിയിൽ പക്കാവട മോൾഡ് ഇട്ട് കുറച്ച് എണ്ണ തടവി കൊടുക്കുക. അതിലേക്കു കുറച്ചു മാവ് നിറയ്ക്കുക. എണ്ണ ചൂടായി വന്നാൽ അതിലേക്കു പക്കാവട പിഴിഞ്ഞു കൊടുക്കുക. ബ്രൗൺ നിറം ആകുന്നത് വരെ വറക്കുക. അതു കഴിഞ്ഞ് എണ്ണയിൽ നിന്നും കോരി ഒരു ടിഷ്യൂ പേപ്പറിൽ ഇട്ടു വയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *