"> ഗോതമ്പ് ഇടിയപ്പം | Malayali Kitchen
HomeFood Talk ഗോതമ്പ് ഇടിയപ്പം

ഗോതമ്പ് ഇടിയപ്പം

Posted in : Food Talk, Recipes on by : Ninu Dayana

 

ചേരുവകൾ;-

1.ഗോതമ്പ് പൊടി – ഒരു കപ്പ്

2.തിളച്ച വെള്ളം – ആവശ്യത്തിന്

3.ഉപ്പ് – ആവശ്യത്തിന്

4.നെയ്യ് – 1 ടീസ്പൂൺ

5. തേങ്ങ ചിരകിയത് – ഒരു കപ്പ്

തയാറാക്കുന്ന വിധം;-

ഗോതമ്പുപൊടി ആവിയിൽ 10 മിനിറ്റ് വേവിക്കുക. ഒരു പാനിൽ ചെറിയ തീയിൽ വറുത്ത് എടുത്താലും മതി.
പൊടിയുടെ ചൂട് ആറിയ ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് , തിളച്ച വെള്ളം അൽപ്പാൽപ്പമായി ഒഴിച്ച് കുഴച്ച് എടുക്കാം.
കൈകൊണ്ട് നല്ല മയത്തിൽ കുഴച്ചെടുക്കുക. കുഴയ്ക്കുമ്പോൾ അല്പം നെയ്യ് കൂടി ചേർത്തു കൊടുത്താൽ രുചി കൂടും.
ഇത് സേവനാഴിയിൽ നിറച്ച് ഒരു ഇഡ്ഡലി തട്ടിലോ വാഴയിലയിലോ ചുറ്റിച്ച് എടുക്കുക. അല്പം ചിരകിയ തേങ്ങ വിതറിയാൽ രുചി കൂടും
പ്രഭാത ഭക്ഷണത്തിന് ഇടിയപ്പം ഇങ്ങനെ തയാറാക്കി നോക്കൂ. ഗോതമ്പ് പൊടി കൊണ്ട് എളുപ്പത്തിൽ നല്ല സോഫ്റ്റ് ഇടിയപ്പം തയാറാക്കാം.

Leave a Reply

Your email address will not be published. Required fields are marked *